അവധിക്കാലത്ത് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചത് പലതവണ; മട്ടന്നൂരില്‍ കര്‍ണാടക സ്വദേശി അറസ്റ്റില്‍

മ​ട്ട​ന്നൂ​ർ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ക​ർ​ണാ​ട​ക സ്വ​ദേ​ശി​യെ മ​ട്ട​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. മം​ഗ​ളൂ​രു നെ​രി​യ​യി​ലെ പി.​കെ. റ​ഫീ​ഖി​നെ (34) യാ​ണ് മ​ട്ട​ന്നൂ​ർ സി​ഐ കെ. ​രാ​ജീ​വ് കു​മാ​റും സം​ഘ​വും മം​ഗ​ളൂ​രു​വി​ൽ വ​ച്ച് ഇ​ന്നു രാ​വി​ലെ അ​റ​സ്റ്റ്ചെ​യ്ത​ത്.

മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന 11, 16 വ​യ​സു​ക​ളു​ള്ള ര​ണ്ടു വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ലാ​ണ് റ​ഫീ​ഖി​നെ അ​റ​സ്റ്റ്ചെ​യ്ത​ത്. വി​ദ്യാ​ർ​ഥി​നി​ക​ൾ സ്കൂ​ൾ അ​ധ്യാ​പ​ക​രോ​ട് സം​ഭ​വം പ​റ​യു​ക​യും സ്കൂ​ൾ അ​ധ്യാ​പ​ക​ർ ചൈ​ൽ​ഡ് ലൈ​നി​ൽ വി​വ​ര​മ​റി​യി​രി​ക്കു​ക​യു​മാ​യി​രു​ന്നു. ചൈ​ൽ​ഡ് ലൈ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് യു​വാ​വി​നെ അ​റ​സ്റ്റ്ചെ​യ്ത​ത്.

ക​ഴി​ഞ്ഞ സ്കൂ​ൾ അ​വ​ധി​ക്കാ​ല​ത്താ​ണ് വി​ദ്യാ​ർ​ഥി​നി​ക​ളെ പ​ല​ത​വ​ണ യു​വാ​വ് പീ​ഡി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​റ്റൊ​രു പ്ര​തി​യും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​യാ​ൾ​ക്കു​വേ​ണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. അ​റ​സ്റ്റി​ലാ​യ റ​ഫീ​ഖി​നെ ഇ​ന്നു മ​ട്ട​ന്നൂ​ർ ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts