സ്ഥാപനത്തിന് മുന്നില്‍ വാഹനങ്ങള്‍ കുറെ സമയം നിര്‍ത്തിയിട്ടത് ചോദ്യം ചെയ്തു; കടയില്‍ കയറി മാനേജരെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ചു

ത​ല​ശേ​രി: ക​ട​യി​ൽ ക​യ​റി മാ​നേ​ജ​റെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ആ​റു പേ​ർ​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. ത​ല​ശേ​രി എ​വി​കെ നാ​യ​ർ റോ​ഡി​ലെ എ​സ്പ​ൻ​ഷെ തു​ണി​ക​ട​യി​ലെ മാ​നേ​ജ​ർ നി​ട്ടൂ​ർ ഇ​ല്ലി​ക്കു​ന്ന് ആ​സി​യാ​സി​ൽ ഫി​റോ​സി​നെ (38) ഇ​രു​മ്പു​വ​ടി കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ ത​ല​ശേ​രി ചെ​ട്ടി​മു​ക്ക് സ്വ​ദേ​ശി​ക​ളാ​യ ഷ​മ​ൽ​ദാ​സ് അ​ട​ക്കം ആ​റു ക​ണ്ടാ​ല​റി​യാ​വു​ന്ന​വ​ർ​ക്കെ​തി​രെ​യാ​ണ് ത​ല​ശേ​രി പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ ഫി​റോ​സ് ത​ല​ശേ​രി ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ രാ​ത്രി 8.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ൽ ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ കു​റെ സ​മ​യം നി​ർ​ത്തി​യി​ട്ട​തി​നെ ചോ​ദ്യം ചെ​യ്തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് വ​ലി​യ സം​ഘ​ർ​ഷ​ത്തി​ലേ​ക്കു ന​യി​ച്ച​ത്. ത​ല​ശേ​രി ചെ​ട്ടി​മു​ക്കി​ൽ നി​ന്നു സം​ഘ​ടി​ച്ചെ​ത്തി​യ സാ​യു​ധ​സം​ഘം ക​ണ്ണി​ൽ ക​ണ്ട​വ​രെ​യെ​ല്ലാം ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ശ്ന​ത്തെ തു​ട​ർ​ന്ന് ലി​ബ​ർ​ട്ടി പാ​ര​ഡൈ​സി​ന് സ​മീ​പ​മു​ള്ള ക​ട​ക​ളി​ലെ ജീ​വ​ന​ക്കാ​രെ​യും നാ​ട്ടു​കാ​രെ​യും സം​ഘ പ​രി​വാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു. ആ​ർ​എ​സ്എ​സ് മ​ർ​ദ്ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ് ത​ല​ശേ​രി ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഫി​റോ​സി​നെ സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ, ഏ​രി​യാ സെ​ക്ര​ട്ട​റി എം.​സി. പ​വി​ത്ര​ൻ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.

ക​ട​യി​ൽ ക​യ​റി മാ​നേ​ജ​റെ മ​ർ​ദി​ച്ച ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ത​ല​ശേ​രി എ​വി​കെ നാ​യ​ർ റോ​ഡി​ലെ വ്യാ​പാ​രി​ക​ൾ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ ക​ട​ക​ള​ട​ച്ച് ഹ​ർ​ത്താ​ലാ​ച​രി​ച്ചു​വ​രി​ക​യാ​ണ്. മാ​നേ​ജ​റെ മ​ർ​ദി​ച്ച​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ടൗ​ണി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ​പെ​ട്ട വ്യാ​പാ​രി​ക​ൾ സം​യു​ക്ത​മാ​യി ത​ല​ശേ​രി ഡി​വൈ​എ​സ്പി​യെ ക​ണ്ടു. പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടി​യി​ല്ലെ​ങ്കി​ൽ വ്യാ​പാ​രി​ക​ൾ സം​യു​ക്ത​മാ​യി ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജ​വാ​ദ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Related posts