കണ്ണില്ലാത്ത ക്രൂരത! പീ​ഡ​ന​ക്കേ​സ് പ്ര​തി നാ​ല് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി; കു​ഞ്ഞി​ന്‍റെ ബ​ന്ധു​വി​നെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ചു വ​രി​ക​യാ​യിരുന്നു

ഭോ​പ്പാ​ൽ: പീ​ഡ​ന​ക്കേ​സി​ല്‍ ജാ​മ്യം ല​ഭി​ച്ച് ജ​യി​ലി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ​യാ​ള്‍ നാ​ല് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി.

മ​ധ്യ​പ്ര​ദേ​ശി​ലെ മൊ​റേ​ന ജി​ല്ല​യി​ലാ​ണ് സം​ഭ​വം. കൊ​ല്ല​പ്പെ​ട്ട കു​ഞ്ഞി​ന്‍റെ ബ​ന്ധു​വി​നെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ചു വ​രി​ക​യാ​യി​രു​ന്ന പ്ര​തി അ​ടു​ത്തി​ടെ​യാ​ണ് ജാ​മ്യം ല​ഭി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​ത്.

ബു​ധ​നാ​ഴ്ച​യാ​ണ് നാ​ല് വ​യ​സു​കാ​രി​യാ​യ കു​ഞ്ഞി​നെ വീ​ട്ടി​ല്‍ നി​ന്നും കാ​ണാ​താ​യ​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ 200 മീ​റ്റ​ര്‍ അ​ക​ലെ ക​ടു​കു പാ​ട​ത്ത് നി​ന്നും കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പ്ര​തി​ക്കൊ​പ്പ​മാ​ണ് കു​ഞ്ഞി​നെ അ​വ​സാ​നം ക​ണ്ടെ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ള്‍ മ​റ്റൊ​രു സം​സ്ഥാ​ന​ത്ത് ജോ​ലി​ക്ക് പോ​യി​രി​ക്കു​ക​യാ​ണ്.

അ​തി​നാ​ല്‍ മു​ത്ത​ച്ഛ​നും മു​ത്ത​ശി​ക്കു​മൊ​പ്പ​മാ​ണ് കു​ഞ്ഞ് ക​ഴി​ഞ്ഞി​രു​ന്ന​ത്. കു​റ്റ​കൃ​ത്യം ചെ​യ്തു​വെ​ന്ന് പ്ര​തി സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment