മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം കി​ട​ന്നു​റ​ങ്ങി​യ രണ്ടുവയസുകാരിയെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചത് അച്ഛന്റെ സുഹൃത്ത്‌ ! ഈ നാടെന്താ ഇങ്ങനെ..?

ഇ​ന്‍​ഡോ​ര്‍: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്‍​ഡോ​റി​ല്‍ ര​ണ്ടു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ അ​ച്ഛ​ന്‍റെ സു​ഹൃ​ത്ത് പി​ടി​യി​ല്‍. ഇ​ന്‍​ഡോ​റി​ലെ ഒ​രു ട്ര​ക്ക് ഡ്രൈ​വ​റാ​ണ് അറസ്റ്റിലായത്.

ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം കി​ട​ന്നു​റ​ങ്ങി​യ കു​ട്ടി​യെ ഇ​യാ​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്തെ​ത്തി​ച്ച് കു​ട്ടി​യെ ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ശേ​ഷം ഇ​യാ​ള്‍ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പി​ന്നീ​ട് വ​ഴി​യി​ലൂ​ടെ കാ​റി​ല്‍​പോ​യ​വ​രാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ല്‍ കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്‌​തെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ല്‍ പോ​ക്‌​സോ ഉ​ള്‍​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment