പത്തനാപുരം എലിപ്പനി ഭീതിയിൽ; രോഗം പിടിപെട്ടത് മൂന്നു പേർക്ക്; മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പാളിയെന്ന് ആരോപണം

പത്തനാപുരം: പ്രദേശം എലിപ്പനി ഭീതിയിൽ. മൂന്നു പേർക്കാണ് രോ ഗം പിടിപെട്ടത്. കൊറോണഭീതിയ്ക്കിടെ പന്ത്രണ്ട്കാരനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതോടെ മഴക്കാലപൂര്‍വ്വ ശുചീ കരണ പ്രവര്‍ത്തനങ്ങള്‍ പാളിയതായും ആരോപണം.

പത്തനാപുരം പഞ്ചായത്തിലെ കുണ്ടയത്ത് രണ്ടുപേര്‍ക്കും, പിറവ ന്തൂര്‍ പുന്നലയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ മേഖലയിലുള്ളവരും ഭീതിയിലാണ്.വേനല്‍മഴ കൂടി ശക്തമായതോടെ പനി പടരാനുള്ള സാഹചര്യം വര്‍ധിക്കുമെന്നത് ഭീതിയുടെ ആക്കം വര്‍ധിപ്പിക്കുന്നുണ്ട്.

കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനിടെ മഴ ക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സാധിച്ചില്ല എന്ന ആരോപണമാണ് ഇതിനിടെ ശക്തമാകുന്നത്.ലോക്ഡൗണിനെ തുടര്‍ന്ന് വിദ്യാഭ്യാസ,സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അവ ധിയായതിനാല്‍ വിദ്യാര്‍ത്ഥികളിലാണ് രോഗസാധ്യത ഏറെയുള്ള ത്.

പടര്‍ന്ന് പിടിച്ചാല്‍ നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തില്‍ രോഗബാധ യുണ്ടാകുമെന്നതിനാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി ആരംഭിക്കേണ്ടതുണ്ടെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.

മീന്‍പിടിക്കുന്നതിന് തോട്ടിലിറങ്ങിയതുവഴിയും, കെട്ടിക്കിടന്ന വെള്ള ത്തില്‍ കളിച്ചതുമാണ് എലിപ്പനിയ്ക്ക് കാരണമായതെന്ന് ആരോഗ്യ വകുപ്പധികൃതര്‍ വ്യക്തമാക്കി.

രോഗം സ്ഥിരീകരിച്ചവര്‍ ഉടന്‍ രോഗമുക്തി നേടുമെന്നും,വാര്‍ഡ് തലത്തില്‍ സാനിട്ടൈസേഷന്‍ കമ്മിറ്റികള്‍ വഴി മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മെഡിക്കല്‍ ഓഫീസര്‍ ഡോ ഹനീഫ് പറഞ്ഞു.

Related posts

Leave a Comment