നിരവധി തട്ടിപ്പുകള്‍ കണ്ടും കേട്ടും മടുത്തവര്‍ക്കിടയില്‍ വേറിട്ടൊരു തട്ടിപ്പ്! തട്ടിപ്പുകാരെ പറപ്പിച്ച് വ്യാപാരികള്‍; സംഭവം പയ്യന്നൂരില്‍

പ​യ്യ​ന്നൂ​ര്‍: നി​ര​വ​ധി ത​ട്ടി​പ്പു​ക​ള്‍ ക​ണ്ടും കേ​ട്ടും മ​ടു​ത്ത​വ​ര്‍​ക്കി​ട​യി​ല്‍ പാ​റ്റ​യു​ടേ​യും കൊ​തു​കി​ന്‍റെ​യും പേ​രി​ലു​ള്ള പു​തി​യ ത​ട്ടി​പ്പ്. പ​യ്യ​ന്നൂ​ര്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് സ്റ്റോ​റി​ന് എ​തി​ര്‍​വ​ശ​ത്താ​യാ​ണ് കു​റ​ച്ചു ദി​വ​സ​മാ​യി ഈ ​ത​ട്ടി​പ്പ് അ​ര​ങ്ങേ​റു​ന്ന​ത്. ര​ണ്ടു​പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഈ ​ത​ട്ടി​പ്പി​ന്‍റെ ക​ണ്ണി​ക​ള്‍. വി​ല്പ​ന​ക്കാ​ര​ന്‍റെ അ​നൗ​ണ്‍​സ്മെ​ന്‍റി​ലാ​ണ് ആ​ളു​ക​ള്‍ വീ​ഴു​ന്ന​ത്.

ഈ ​ഉ​പ​ക​ര​ണം ക​റ​ന്‍റി​ൽ കു​ത്തി​വെ​ച്ചാ​ല്‍ ര​ണ്ടാ​യി​രം സ്‌​ക്വ​യ​ര്‍ ഫീ​റ്റി​നു​ള്ളി​ല്‍ എ​ലി, പ​ല്ലി, പാ​റ്റ, ചി​ല​ന്തി, കൊ​തു​ക് എ​ന്നി​വ​യു​ണ്ടാ​കി​ല്ല എ​ന്നാ​ണ് അ​നൗ​ണ്‍​സ്മെ​ന്‍റ്. മൂ​ന്ന് ദി​വ​സം ക​ഴി​ഞ്ഞാ​ലെ ഇ​തി​ന്‍റെ ഫ​ലം കാ​ണു​ക​യു​ള്ളു​വെ​ന്നും ഇ​യാ​ളു​ടെ വി​ശ​ദീ​ക​ര​ണം. ആ​ളു​ക​ള്‍ കൂ​ടു​ന്ന​തോ​ടെ ഒ​രാ​ളെ​ത്തി എ​നി​ക്ക് ഒ​ന്നു​കൂ​ടി വേ​ണം, പെ​ങ്ങ​ളു​ടെ വീ​ട്ടി​ലേ​ക്കാ എ​ന്ന് പ​റ​ഞ്ഞ് പൈ​സ കൊ​ടു​ത്ത് ഒ​രെ​ണ്ണം വാ​ങ്ങു​ന്നു.

ഞാ​നി​ന്ന​ലെ ഒ​രെ​ണ്ണം വാ​ങ്ങി ന​ല്ല സാ​ധ​ന​മാ എ​ന്ന് കൂ​ടി​നി​ല്‍​ക്കു​ന്ന​വ​രോ​ട് ഇ​യാ​ള്‍ പ​റ​യു​ന്ന​തോ​ടെ ശ​ങ്കി​ച്ച് നി​ന്ന​വ​രെ​ല്ലാം നൂ​റ് രൂ​പ കൊ​ടു​ത്ത് വാ​ങ്ങു​ക​യാ​യി. വീ​ട്ടി​ല്‍​കൊ​ണ്ടു​പോ​യി ക​റ​ന്‍റി​ല്‍ കു​ത്തി മൂ​ന്ന് ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും മ​ന​സി​ലാ​യ​ത്.

പെ​ങ്ങ​ളു​ടെ വീ​ട്ടി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് സ്ഥി​ര​മാ​യി ഇ​ത് വാ​ങ്ങു​ന്ന​വ​ന്‍ വി​ല്പ​ന​യി​ലെ ക​ണ്ണി​യാ​ണെ​ന്ന് സ​മീ​പ​ത്തെ മ​റ്റു വ്യാ​പാ​രി​ക​ള്‍​ക്ക് ബോ​ധ്യ​മാ​യ​തോ​ടെ ഇ​നി മേ​ലാ​ല്‍ ഇ​വി​ടെ ക​ണ്ടു​പോ​ക​രു​തെ​ന്ന് താ​ക്കീ​ത് ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ് വ്യാ​പാ​രി​ക​ള്‍.

Related posts