ഈ നിർദേശം അവഗണിക്കരുത്; റേഷൻ കടയിൽ നിന്നും ബില്ല് ചോദിച്ചു വാങ്ങുക; മേടിച്ചില്ലെങ്കിൽ ഉപയോക്താവിന് നഷ്ടമാകുന്ന കാര്യങ്ങൾ ഓർമ്മിപ്പിച്ച്  സവിൽ സപ്ലൈസ്

കോ​ട്ട​യം: ഇ – പോ​സ് മെ​ഷീ​നി​ൽനി​ന്ന് ല​ഭി​ക്കു​ന്ന അ​ച്ച​ടി​ച്ച ബി​ല്ല് ചോ​ദി​ച്ചു വാ​ങ്ങു​ക എ​ന്ന സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ് ആ​രും അ​വ​ഗ​ണി​ക്ക​രു​ത്. അ​വ​ഗ​ണി​ച്ചാ​ൽ നി​ങ്ങ​ൾ​ക്ക് എ​ന്തൊ​ക്കെ​യാ​ണ് കി​ട്ടി​യ​തെ​ന്നും കൃ​ത്യ​മാ​യ തൂ​ക്ക​മു​ണ്ടോ എ​ന്നും അ​റി​യാ​ൻ ക​ഴി​ഞ്ഞെ​ന്നു​വ​രി​ല്ല.

മാ​സ​ത്തി​ൽ പ​ല ത​വ​ണ സി​വി​ൽ​സ​പ്ലൈ​സ് വ​കു​പ്പ് ബി​ല്ല് സം​ബ​ന്ധി്ച്ച മു​ന്ന​റി​യി​പ്പ് ന​ല്കു​ന്നു​ണ്ട്. റേ​ഷ​ൻ​ക​ട​ക്കാ​ർ പി​ന്നാ​ന്പു​റ വ​രു​മാ​നം ഉ​ണ്ടാ​ക്കാ​തി​രി​ക്കാ​നും ഉ​പ​ഭോ​ക്താ​വി​ന് കൃ​ത്യ​മാ​യി സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കാ​നു​മാ​ണ് വ​കു​പ്പ് ഇ​ട​യ്ക്കി​ടെ മു​ന്ന​റി​യി​പ്പ് ന​ല്കു​ന്ന​ത്. ക​ട​ക്കാ​ർ​ക്ക് ചി​ല​പ്പോ​ൾ തെ​റ്റു​പ​റ്റാം.

അ​ത​ല്ലെ​ങ്കി​ൽ മ​നഃപൂ​ർ​വം തൂ​ക്കം കു​റ​ച്ചെ​ന്നും വ​രാം. ഇ​ത് മ​ന​സി​ലാ​ക്ക​ണ​മെ​ങ്കി​ൽ ബി​ല്ല് നി​ർ​ബ​ന്ധ​മാ​ണ​ന്ന് വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്കു​ന്നു. ഏ​താ​നും ആ​ഴ്ച മു​ൻ​പ് അ​രി തൂ​ക്കി​യ​പ്പോ​ൾ ഒ​രു ക​ട​ക്കാ​ര​ൻ ര​ണ്ടു​ കി​ലോ​ഗ്രാം കു​റ​ച്ച​ത് ഉ​പ​ഭോ​ക്താ​വ് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​പ്പോ​ൾ തെ​റ്റു​പ​റ്റി​യെ​ന്നു മ​ന​സി​ലാ​ക്കി കൃ​ത്യ​മാ​യ തൂ​ക്ക​ത്തി​ൽ അ​രി ന​ല്കി.

അ​തു​പോ​ലെ പ​ഞ്ച​സാ​ര​യും മ​ണ്ണെ​ണ്ണ​യു​മൊ​ക്കെ ചോ​ദി​ച്ചു വാ​ങ്ങി​യി​ല്ലെ​ങ്കി​ൽ കി​ട്ടു​ക​യു​മി​ല്ല. പ്രാ​യ​മാ​യ​വ​രെ ഇ​ത്ത​ര​ത്തി​ൽ ക​ബ​ളി​പ്പി​ക്കാ​ൻ എ​ളു​പ്പ​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് ബി​ല്ല് ചോ​ദി​ച്ചു വാ​ങ്ങ​ണ​മെ​ന്നു പ​റ​യു​ന്ന​ത്. വീ​ട്ടി​ലെ​ത്തു​ന്പോ​ഴെ​ങ്കി​ലും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കാ​മ​ല്ലോ.

അ​താ​ത് മാ​സം ല​ഭി​ക്കു​ന്ന അ​രി​യും മ​റ്റു സാ​ധ​ന​ങ്ങ​ളും സം​ബ​ന്ധി​ച്ച വി​വ​രം എ​ല്ലാ ഉ​പ​ഭോ​ക്താ​വി​ന്‍റെ​യും മൊ​ബൈ​ൽ ഫോ​ണി​ൽ സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് എ​ത്തി​ക്കു​ന്നു​ണ്ട്. ഇ​തു​മൂ​ലം സാ​ധ​ന​ങ്ങ​ളി​ൽ കു​റ​വ് വ​രു​ത്താ​ൻ ക​ട​ക്കാ​ർ​ക്ക്് സാ​ധി​ക്കു​ക​യി​ല്ല.

Related posts