ഇതെന്ത് പഞ്ചതന്ത്രം കഥയോ ! വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷതേടി പാമ്പിന്റെ പുറത്തു കയറി എലികളും തവളകളും;വീഡിയോ വൈറല്‍…

പാമ്പുകളുടെ മുഖ്യ ആഹാരം എലിയും തവളയുമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അതിവിചിത്രമായ ഒരു ദൃശ്യമാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഓസ്ട്രേലിയയിലെ ക്യൂന്‍സ്‌ലന്‍ഡില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. അടുത്തിടെ ക്യൂന്‍സ്‌ലന്‍ഡില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

വെള്ളക്കെട്ടില്‍ പാമ്പിന്റെ പുറത്തുകയറി എലികളും തവളകളും സഞ്ചരിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

മഴവെള്ള സംഭരണിയില്‍ അതിജീവനത്തിനായി ശ്രമിക്കുന്ന പാമ്പും എലികളും തവളകളും പരസ്പരം ആക്രമിക്കാതെ സഹകരണത്തോടെ മുന്നോട്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

വടി ഉപയോഗിച്ച് പാമ്പ് ഉള്‍പ്പെടെ സംഭരണിയിലെ എല്ലാ ജീവജാലങ്ങളെയും രക്ഷിക്കാന്‍ ചിലര്‍ ശ്രമിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോ കണ്ട നിരവധിപ്പേര്‍ ആശ്ചര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

https://www.youtube.com/watch?v=hsgMxAXF0Ko&feature=emb_logo

Related posts

Leave a Comment