ഒരു മഴ പെയ്തിരുന്നെങ്കിൽ..! 41  വർഷത്തിനിടെ മഴപെയ്യാത്ത ഒരു ജൂൺമാസം ആദ്യമായി; വെള്ളവും, വെളിച്ചത്തിനും മഴവേണം, പിന്നെ തന്‍റേ ജോലിക്കും;   കുട നന്നാക്കുക്കാരൻ രവീന്ദ്രൻ മഴയ്ക്കായ് പ്രാർഥിക്കുന്നു

കോ​ട്ട​യം: കു​ട ന​ന്നാ​ക്കു​ന്നവർക്കും കു​ട വി​ൽ​പ​ന​ക്കാ​ർ​ക്കും മഴക്കാലം ക​ഷ്ട​കാ​ലം.ജൂ​ണ്‍ ഒ​ന്നി​ന് ആ​രം​ഭി​ക്കേ​ണ്ട കാ​ല​വ​ർ​ഷം ഇ​തു​വ​രെ കേ​ര​ള​ത്തി​ൽ സ​ജീ​വ​മാ​യി​ട്ടി​ല്ല. ഇ​തോ​ടെ കു​ട ന​ന്നാ​ക്കി കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന ര​വീ​ന്ദ്ര​ന്‍റെ കാ​ര്യം പ​രു​ങ്ങ​ലി​ലാ​യി. കോ​ട്ട​യം ന​ഗ​ര​ത്തി​ൽ ക​ള​രി​ക്ക​ൽ ബ​സാ​റി​ലെ പ്ര​മു​ഖ കു​ട വി​ൽ​പ​ന ക​ട​യാ​യ പി.​കെ.​കു​ര്യ​ൻ ആ​ൻ​ഡ് ക​ന്പ​നി​യു​ടെ മു​ന്നി​ലാ​ണ് തി​രു​വാ​ർ​പ്പ് പാ​ക്ക​ത്തു​ശേ​രി​ൽ ര​വീ​ന്ദ്ര​ൻ ഇ​രി​ക്കു​ന്ന​ത്.

വ​ർ​ഷ​ത്തി​ൽ ഏ​റെ പ​ണി​യു​ള്ള​ത് ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ലെ മ​ഴ​ക്കാ​ല​ത്താ​ണ്. മ​ഴ ന​ന്നാ​യി പെ​യ്യാ​ത്ത​തി​നാ​ൽ കു​ട ന​ന്നാ​ക്കാ​ൻ പോ​ലും ആ​ളു​ക​ൾ വ​രു​ന്നി​ല്ല. ര​വീ​ന്ദ്ര​ന്‍റെ സ​ഹോ​ദ​ര​ൻ മോ​ഹ​ന​നും ചേ​ർ​ന്നാ​ണ് കു​ട​ ന​ന്നാ​ക്കു ജോ​ലി ചെ​യ്തു​വ​രു​ന്ന​ത്. പ​ണി കു​റ​ഞ്ഞ​തോ​ടെ മോ​ഹ​ന​ൻ മ​റ്റു ജോ​ലി​ക​ൾ തേ​ടി​പ്പോ​യി.

മു​ൻ​ വ​ർ​ഷ​ങ്ങ​ളി​ൽ മ​ഴ​ക്കാ​ല​ത്ത് കു​ട​ ന​ന്നാ​ക്കാ​ൻ വ​രു​ന്ന​വ​രു​ടെ ന​ല്ല തി​ര​ക്കാ​യി​രു​ന്നു​വെ​ന്ന് ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു. രാ​ത്രി​യി​ൽ ന​ന്നാ​ക്കാ​നാ​യി ഒ​രു കെ​ട്ട് കു​ട​യു​മാ​യാ​ണ് വീ​ട്ടി​ൽ പോ​കു​ന്ന​ത്. ഞാ​യ​റാ​ഴ്ച പോ​ലും വീ​ട്ടി​ലി​രു​ന്നി​ട്ടി​ല്ല. ഇ​ന്നി​പ്പം പ​ല ദി​വ​സ​ങ്ങ​ളി​ലും ഇ​വി​ടെ വെ​റു​തേ ഇ​രി​ക്കു​ക​യാ​ണ്.

41 വ​ർ​ഷ​മാ​യി ര​വീ​ന്ദ്ര​ൻ ഇ​വി​ടെ കു​ട ന​ന്നാ​ക്കു ജോ​ലി ചെ​യ്തു​വ​രു​ന്നു. ഇ​തി​നി​ടെ ഒ​രി​ക്ക​ൽ മാ​ത്ര​മാ​ണ് ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ മ​ഴ പെ​യ്യാ​തി​രു​ന്ന​തെ​ന്ന് ര​വീ​ന്ദ്ര​ൻ ഓ​ർ​മി​ക്കു​ന്നു. അ​ടു​ത്ത മാ​സ​മെ​ങ്കി​ലും മ​ഴ പെ​യ്യ​ണേ എ​ന്നാ​ണ് ര​വീ​ന്ദ്ര​ന്‍റെ പ്രാ​ർ​ഥ​ന.

കു​ട ന​ന്നാ​ക്കു​കാ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​തോ​ടെ ജി​ല്ല​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ആ​ളു​ക​ൾ ര​വീ​ന്ദ്ര​നെ തേ​ടി വ​രും. 80 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി കു​ട വി​ൽ​പ​ന ന​ട​ത്തി വ​രു​ന്ന കോ​ട്ട​യ​ത്തെ പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് പി.​കെ.​കു​ര്യ​ൻ ആ​ൻ​ഡ് ക​ന്പ​നി. മൂ​ന്നാം ത​ല​മു​റ​യി​ൽ​പ്പെ​ട്ട ക​ട​യു​ട​മ എ​ബി​ക്കും പ​റ​യാ​നു​ള്ള​ത് മ​ഴ​യ്ക്കു വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ന്നു എ​ന്നാ​ണ്. കു​ട വി​പ​ണി ത​ക​ർ​ന്നു. പ​ക്ഷേ വെ​ള്ള​വും വെ​ളി​ച്ച​വും വേ​ണമെ​ങ്കി​ലും മ​ഴ പെ​യ്യ​ണ​മ​ല്ലോ. അ​തി​നാ​ണ് പ്രാ​ർ​ഥ​ന.

Related posts