റി​യ​ല്‍ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടി​ല്‍ ക​ള്ള​പ്പ​ണനി​ക്ഷേ​പം; സി​നി​മാ​ക്കാരെ ഇ​ഡി പൊക്കും


കൊ​ച്ചി: വി​വാ​ദ വ്യ​വ​സാ​യി ഫാ​രി​സ് അ​ബൂ​ബ​ക്ക​റി​ന്‍റെ റി​യ​ല്‍ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​ക​ളി​ല്‍ വ​ന്‍​തോ​തി​ല്‍ ക​ള്ള​പ്പ​ണ നി​ക്ഷേ​പം ന​ട​ന്ന​താ​യു​ള്ള പ്രാ​ഥ​മി​ക ക​ണ്ടെ​ത്തി​ലി​നെ​ത്തു​ട​ര്‍​ന്ന് സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​രെ കേ​ന്ദ്രീ​ക​രി​ച്ചും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഫാ​രി​സു​മാ​യി ബി​സി​ന​സ് ബ​ന്ധ​മു​ള്ള സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും സൂ​ച​ന​യു​ണ്ട്. ആ​ദാ​യ​നി​കു​തി (ഐ​ടി) ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഫാ​രി​സ് അ​ബൂ​ബ​ക്ക​റി​ന്‍റെ വീ​ടു​ക​ളി​ലും ഓ​ഫീസു​ക​ളി​ലും ന​ട​ക്കു​ന്ന ഐ​ടി പ​രി​ശോ​ധ​ന ഇ​ന്ന​ലെ​യും തു​ട​ര്‍​ന്നു.

ആ​ദാ​യ​നി​കു​തി വ​കു​പ്പി​ല്‍നി​ന്നും ഇ​ഡി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഫാ​രി​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി​ക​ള്‍ ഇ​ട​നി​ല​ക്കാ​ര്‍ വ​ഴി കൊ​ച്ചി​യി​ല​ട​ക്കം പ​ല​യി​ട​ത്തും ലാ​ൻഡ് ബാ​ങ്ക് സ്വ​ന്ത​മാ​ക്കി​യെ​ന്ന് നേ​ര​ത്തെ ആ​ദാ​യ നി​കു​തി വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ഡി നീ​ക്കം. ഫാ​രി​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ക​മ്പ​നി​ക​ളെ സം​ബ​ന്ധി​ച്ചും ഇ​ഡി അ​ന്വേ​ഷ​ണം ന​ട​ത്തും.

Related posts

Leave a Comment