സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ പരിപാടി ഗംഭീരമാകും! കൃ​ത്യ​മാ​യ വി​വ​ര​മി​ല്ലാ​ത്ത ര​സീ​തു​മാ​യി പ​ണ​പ്പി​രി​വ്; ജി​ല്ലാ ആ​ശു​പ​ത്രി​ക്കെ​തി​രേ പരാതി

ആ​ലു​വ: ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യു​ടെ പേ​രി​ൽ ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ളി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി പ​ണം പി​രി​ക്കു​ന്ന​താ​യി പ​രാ​തി. ര​സീ​തി​ൽ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളി​ല്ലാ​തെ കൂ​പ്പ​ണ്‍ മാ​തൃ​ക​യി​ൽ പ​ണം പി​രി​ക്കു​ന്ന​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്.

രോ​ഗി​ക​ളു​ടെ പേ​രോ തി​യ​തി​യോ സീ​ലോ ഇ​ല്ലാ​തെ 50, 100 രൂ​പ​യു​ടെ കൂ​പ്പ​ണു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. സ്കാ​നിം​ഗ്, എ​ക്സ​റേ തു​ട​ങ്ങി​യ​വ ആ​വ​ശ്യ​മാ​യി​വ​രു​ന്ന രോ​ഗി​ക​ളു​ടെ പ​ക്ക​ൽ​നി​ന്നാ​ണ് ഇ​ത്ത​ര​ത്തി​ൽ പ​ണം ഈ​ടാ​ക്കു​ന്ന​ത്.

ഇ​തി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി സി​പി​ഐ പ്ര​തി​നി​ധി​ക​ളാ​ണ് ക​മ്മി​റ്റി​യി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ച്ച​ത്. ഇ​തോ​ടെ കൃ​ത്യ​മാ​യ ര​സീ​തി​ല്ലാ​തെ ന​ട​ത്തി​യി​രു​ന്ന പ​ണ​പ്പി​രി​വ് അ​വ​സാ​നി​പ്പി​ക്കാ​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ ക​മ്മി​റ്റി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്ത ദി​വ​സം മു​ത​ൽ ര​സീ​തി​ൽ തീ​യ​തി, വി​ശ​ദാം​ശ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ ര​സീ​ത് ത​യാ​റാ​ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts