നിരോധിക്കേണ്ടത് ഇത്തരക്കാരെ..!  മാ​വോ​യി​സ്റ്റ് സ​മ്മേ​ള​ന​ത്തി​നെ​ന്നു പ​റ​ഞ്ഞു വ്യാ​ജ​പ​രി​വ്; രാ​ജ്യ​ദ്രോ​ഹ കു​റ്റ​ത്തി​നു കേ​സെ​ടു​ക്കു​മെ​ന്നു പോ​ലീ​സ്; ഇത്തരക്കാർ പിരിവ് നൽകുന്നവർക്കെതിരേയും കേസെടുക്കും

ഇ​രി​ട്ടി: മാ​വോ​യി​സ്റ്റ് സ​മ്മേ​ള​ന​ത്തി​നെ​ന്നു പ​റ​ഞ്ഞു വ്യാ​ജ​പ​രി​വ് ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ള്‍​ക്കും പ​ണം ന​ല്‍​കു​ന്ന​വ​ര്‍​ക്കു​മെ​തി​രെ പോ​ലീ​സ് രാ​ജ്യ​ദ്രോ​ഹ കു​റ്റ​ത്തി​നു കേ​സെ​ടു​ക്കു​മെ​ന്ന് ഇ​രി​ട്ടി ഡി​വൈ​എ​സ്പി പ്ര​ജീ​ഷ് തോ​ട്ട​ത്തി​ല്‍ അ​റി​യി​ച്ചു. വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ളു​ടെ നോ​ട്ടീ​സും പോ​സ്റ്റ​റു​ക​ളും സം​ഘ​ടി​പ്പി​ച്ചു വ്യാ​പ​ക​മാ​യി പ​ണം പി​രി​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ടെ​ന്നും ഇ​ക്കാ​ര്യം പോ​ലീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം സ്ഥി​തീ​ക​രി​ച്ച​താ​യും ഡി​വൈ​എ​സ്പി പ​റ​ഞ്ഞു.

ഇ​ത്ത​രം സം​ഘ​ങ്ങ​ള്‍​ക്കു പ​ണം ന​ല്‍​കി​യാ​ല്‍ യു​എ​പി​എ പ്ര​കാ​രം കേ​സെ​ടു​ക്കും. ക​രി​ങ്ക​ല്‍​ക്വാ​റി, ക​രാ​റു​കാ​ര്‍ തു​ട​ങ്ങി​യ​വ​രെ​യും വ​ന്‍​കി​ട ബി​സി​ന​സു​കാ​രെ​യും ക​ണ്ടാ​ണ് ഇ​ത്ത​രം സം​ഘ​ങ്ങ​ള്‍ പ​ണം പി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം സം​ഘ​ങ്ങ​ളു​ടെ വി​വ​രം യ​ഥാ സ​മ​യം പോ​ലീ​സി​നെ അ​റി​യി​ച്ചി​ല്ല​ങ്കി​ല്‍ പി​രി​വ് ന​ല്‍​കു​ന്ന​വ​ര്‍​ക്കെ​തി​രെ​യും കേ​സെ​ടു​ക്കു​മെ​ന്നു ഡി​വൈ​എ​സ്പി പ​റ​ഞ്ഞു.

Related posts