കായംകുളം കൊച്ചുണ്ണി തിയറ്ററില്‍ എത്തും മുമ്പേ ലാഭമുണ്ടാക്കി, ആദ്യ പ്രദര്‍ശനത്തിനു മുമ്പേ കിട്ടിയത് 25 കോടിയിലധികം രൂപ, ചരിത്രമാകാന്‍ ഒരുങ്ങുന്ന കൊച്ചുണ്ണി ഇനി ചരിത്രത്താളില്‍

ഏവരും പ്രതീക്ഷിച്ചിരുന്ന കായംകുളം കൊച്ചുണ്ണി തിയറ്ററില്‍ എത്തുംമുമ്പേ ലാഭമുണ്ടാക്കി. റോഷന്‍ ആന്‍ഡ്രൂസ് അണിയിച്ചൊരുക്കുന്ന നിവിന്‍ പോളി ചിത്രത്തിലെ പ്രത്യേകത മോഹന്‍ലാലിന്റെ സാന്നിധ്യമാണ്. കായംകുളം കൊച്ചുണ്ണി റിലീസിന് മുമ്പേ അതിന്റെ തൊണ്ണൂറ് ശതമാനം മുതല്‍മുടക്ക് തിരിച്ചുപിടിച്ചു കഴിഞ്ഞു. സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റ്സ്, ഓവര്‍സീസ്, തിയറ്റര്‍ അവകാശം, ഡബ്ബിങ് റൈറ്റ്സ് എന്നിങ്ങനെ വിവിധ മേഖലകളില്‍ ചിത്രം കോടികള്‍ നേടി.

കായംകുളം കൊച്ചുണ്ണിയുടെ ആഗോള ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഇറോസ് ഇന്റര്‍നാഷ്ണലാണ്. ഏകദേശം 25 കോടി രൂപയ്ക്കാണ് തമിഴ്, തെലുങ്ക്, മലയാളം റൈറ്റ്സ് ഇവര്‍ കരസ്ഥമാക്കിയത്. മ്യൂസിക്ക് റൈറ്റ്സും ഓള്‍ ഇന്ത്യ തിയറ്റര്‍ അവകാശവും ഇറോസിന്റേതാണ്. സിനിമയുടെ റിലീസിന് ശേഷം പിന്നീട് വരുന്ന ലാഭവിഹിതവും നിര്‍മാതാവിനൊപ്പം പങ്കുവെയ്ക്കുന്ന രീതിയിലാണ് കരാര്‍.

ഓവര്‍സീസ് റൈറ്റ്സിലും റെക്കോര്‍ഡ് തുകയാണ് കൊച്ചുണ്ണിക്ക് ലഭിച്ചത്. ഫാര്‍സ് ഫിലിംസ് ആണ് കായംകുളം കൊച്ചുണ്ണിയുടെ ഓവര്‍സീസ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. അതും നാല് കോടി രൂപയ്ക്ക്. ഇതിലും റിലീസ് ശേഷം വരുന്ന ലാഭവിഹിതം നിര്‍മാതാവിനും ലഭിക്കും. ഹിന്ദി ഡബ്ബിങ് റൈറ്റ്സ് നാല് കോടി. സാറ്റലൈറ്റ് റൈറ്റ്സ് ഏകദേശം പത്ത് കോടിക്ക് മുകളില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Related posts