പ്രണയദിനത്തിൽ കാമുകിക്ക് ഹൃദയം തുടിക്കുന്ന സമ്മാനം നൽകണം; കൈയിൽ പണമില്ലാതിരുന്ന കാമുകൻ ചെയ്ത സാഹസം ഞെട്ടിക്കുന്നത്…

ചെന്നൈ: പ്രണയ ദിനതതിൽ കമുകിട്ട് ഞെട്ടിക്കുന്ന സമ്മാനം നൽകണം. അവളുടെ ഹൃദയത്തിൽ എന്നും കുടികൊള്ളാൻ കാമുകൻ ചെയ്ത സാഹസം ഞെട്ടിക്കുന്നത്.  

ജിംഗി താലൂക്കിലെ ബീരങ്കി മേട് ഗ്രാമത്തിലെ രണ്ടാം വര്‍ഷ കോളജ് വിദ്യാര്‍ഥി എം. അരവിന്ദ് രാജ് (20), സുഹൃത്ത് എം. മോഹന്‍ (20) എന്നിവരാണ്  ഇത്തരമൊരു സാഹസത്തിന് മുതർന്നത് .

സമ്മാനം വാങ്ങാന്‍ പണമില്ലാതിരുന്ന ഇവർ ആടുകളെ മോഷ്ടിച്ച് വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. തമിഴ്നാട് വില്ലുപുരത്താണ് സംഭവം.

അരവിന്ദ് തന്‍റെ കാമുകിക്ക് സമ്മാനം വാങ്ങാനുള്ള പണം കണ്ടെത്താനായി വില്ലുപുരം ജില്ലയിലെ കണ്ടച്ചിപുരത്തിനടുത്ത് മലയരശന്‍ കുപ്പം ഗ്രാമത്തിലുള്ള ഒരു ഫാമില്‍ മോഷ്ടിക്കാന്‍ എത്തുകയായിരുന്നു.

യുവാക്കള്‍ ആടിനെ മോഷ്ടിച്ചെങ്കിലും ഫാം ഉടമ രേണുക ശബ്ദം കേട്ടുണര്‍ന്നു. രേണുകയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിച്ച ഇരുവരേയും പിടികൂടി. പിന്നീട് യുവാക്കളെ പോലീസിന് കൈമാറി.

Related posts

Leave a Comment