ആ ​ക​വി​ത​ക​ളും ദുഃ​ഖ​വും ബാക്കി…പ​ന​ച്ചൂ​രാന്‍റെ ഓ​ർ​മ​ക​ളി​ൽ പാ​ട്ടെ​ഴു​ത്തു​കാ​ർ ഒ​ത്തു​കൂ​ടി


കാ​യം​കു​ളം :ഓ​ർ​മ്മ​ക​ളു​ടെ ഉ​ണ​ർ​ത്തു​പാ​ട്ടു​ക​ളു​മാ​യി അ​ന്ത​രി​ച്ച ഗാ​ന​ര​ച​യി​താ​വും ക​വി​യു​മാ​യി​രു​ന്ന അ​നി​ൽ​പ​ന​ച്ചൂ​രാ​ൻ​റ്റെ ഓ​ർ​മ​ക​ളി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ഗാ​ന ര​ച​യി​താ​ക്ക​ൾ ഒ​ത്തു​കൂ​ടി.​

അ​നി​ൽ പ​ന​ച്ചൂ​രാ​ന്‍റെ ത​റ​വാ​ടാ​യ പു​തു​പ്പ​ള്ളി പ​ന​ച്ചൂ​ർ ത​റ​വാ​ട്ടി​ലാ​ണ് ക​വി​ക​ളും ഗാ​ന ര​ച​യി​താ​ക്ക​ളും ഒ​ത്തു​കൂ​ടി​യ​ത്.​ ഗാ​ന​ര​ച​യി​താ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ര​ച​ന എ​ന്ന സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഒ​ത്തു​കൂ​ട​ൽ .

പ​ന​ച്ചൂ​രാന്‍റെ സ്‌​മൃ​തി​മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി പ​ന​ച്ചൂ​രാ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കു​ക​യും ദീ​പ്‌​ത​മാ​യ ഓ​ർ​മ്മ​ക​ൾ പ​ങ്കു​വെ​യ്ക്കു​ക​യും ചെ​യ്തു .

ര​ച​ന സ്വ​രൂ​പി​ച്ച ധ​ന​സ​ഹാ​യം അ​നി​ൽ​പ​ന​ച്ചൂ​രാ​ ന്‍റെ ഭാ​ര്യ മാ​യ​യ്ക്ക് കൈ​മാ​റി. ഗാ​ന ര​ച​യി​ത​ാക്ക​ളാ​യ ഷി​ബു ച​ക്ര​വ​ർ​ത്തി, വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ്മ, ക​വി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട, ര​ച​ന​യു​ടെ അം​ഗ​ങ്ങ​ളാ​യ ജോ​ഫി ത​ര​ക​ൻ, സി​ജു തു​റ​വൂ​ർ, ജ്യോ​തി​ഷ് ടി ​കാ​ശി, നി​ഷാ​ദ് അ​ഹ​മ്മ​ദ്‌, ഷാ​ജി ഇ​ല്ല​ത്ത്, ഷ​ഹീ​റ നാ​സ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment