സ​ച്ചി​ൻ ബേ​ബി ന​യി​ക്കും, സ​ഞ്ജു, ഉ​ത്ത​പ്പ ഇ​ല്ല; ശ്രീ​ശാ​ന്ത് ടീ​മി​ൽ


ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള കേ​ര​ള ടീ​മി​നെ ഇ​ത്ത​വ​ണ​യും  വി​ഷ്ണു വി​നോ​ദ് ആ​ണ് പു​തി​യ വൈ​സ് ക്യാ​പ്റ്റ​ൻ. ഇ​ന്ത്യ​ൻ മു​ൻ താ​രം എ​സ്. ശ്രീ​ശാ​ന്ത് ടീ​മി​ലു​ണ്ട്. സ​ഞ്ജു സാം​സ​ണ്‍, പ​രി​ക്കേ​റ്റ റോ​ബി​ൻ ഉ​ത്ത​പ്പ എ​ന്നി​വ​ർ ടീ​മി​ലി​ല്ല.

ബം​ഗ​ളൂ​രു നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് അ​ക്കാ​ഡ​മി​യി​ൽ ഫി​റ്റ്ന​സ് ടെ​സ്റ്റി​ലാ​യ​തി​നാ​ലാ​ണ് സ​ഞ്ജു​വി​നെ ഒ​ഴി​വാ​ക്കു​ന്ന​തെ​ന്നും അ​തു ക​ഴി​ഞ്ഞാ​ൽ അ​ദ്ദേ​ഹം ടീ​മി​നൊ​പ്പം ചേ​രു​മെ​ന്നും കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

ജൂ​ണി​യ​ർ ക്രി​ക്ക​റ്റി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ സീ​നി​യ​ർ ടീ​മി​ൽ അ​ര​ങ്ങേ​റു​ന്ന പ​തി​നേ​ഴു​കാ​ര​നാ​യ പേ​സ​ർ ഏ​ദ​ൻ ആ​പ്പി​ൾ ടോം ​ആ​ണ് ടീ​മി​ലെ പ്രാ​യം കു​റ​ഞ്ഞ താ​രം. അ​ണ്ട​ർ 19 ടീ​മി​ൽ മി​ന്നു​ന്ന പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ വ​രു​ണ്‍ ന​യ​നാ​ർ, അ​ണ്ട​ർ 25 ടീ​മി​ലെ ഓ​പ്പ​ണിം​ഗ് ബാ​റ്റ​ർ ആ​ന​ന്ദ് കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് ടീ​മി​ലെ മ​റ്റ് പു​തു​മു​ഖ​ങ്ങ​ൾ.

രാ​ജ്കോ​ട്ടി​ൽ ഈ ​മാ​സം 17 മു​ത​ലാ​ണ് കേ​ര​ള​ത്തി​ന്‍റെ മ​ത്സ​ര​ങ്ങ​ൾ. എ​ലീ​റ്റ് ഗ്രൂ​പ്പ് എ​യി​ൽ ഗു​ജ​റാ​ത്ത്, മ​ധ്യ​പ്ര​ദേ​ശ്, മേ​ഘാ​ല എ​ന്നീ ടീ​മു​ക​ളാ​ണ് കേ​ര​ള​ത്തി​നൊ​പ്പ​മു​ള്ള​ത്. മേ​ഘാ​ല​യ​യാ​ണ് ആ​ദ്യ എ​തി​രാ​ളി​ക​ൾ. ഫെ​ബ്രു​വ​രി 24ന് ​ഗു​ജ​റാ​ത്തി​നെ​തി​രേ​യും മാ​ർ​ച്ച് മൂ​ന്നി​ന് മ​ധ്യ​പ്ര​ദേ​ശി​നെ​തി​രേ​യും ക​ള​ത്തി​ലി​റ​ങ്ങും.

ടീം: ​സ​ച്ചി​ൻ ബേ​ബി (ക്യാ​പ്റ്റ​ൻ), വി​ഷ്ണു വി​നോ​ദ് (വൈ​സ് ക്യാ​പ്റ്റ​ൻ, വി​ക്ക​റ്റ് കീ​പ്പ​ർ), ആ​ന​ന്ദ് കൃ​ഷ്ണ​ൻ, രോ​ഹ​ൻ കു​ന്നു​മ്മേ​ൽ, വ​ത്സ​ൽ ഗോ​വി​ന്ദ്, പി. ​രാ​ഹു​ൽ, സ​ൽ​മാ​ൻ നി​സാ​ർ, ജ​ല​ജ് സ​ക്സേ​ന, സി​ജൊ മോ​ൻ ജോ​സ​ഫ്, കെ.​സി. അ​ക്ഷ​യ്, എ​സ്. മി​ഥു​ൻ, എ​ൻ.​പി. ബേ​സി​ൽ, എം.​ഡി. നി​ധീ​ഷ്, മ​നു കൃ​ഷ്ണ​ൻ, ബേ​സി​ൽ ത​ന്പി, എ​ഫ്. ഫ​നൂ​സ്, എ​സ്. ശ്രീ​ശാ​ന്ത്, വ​രു​ണ്‍ ന​യ​നാ​ർ (വി​ക്ക​റ്റ് കീ​പ്പ​ർ), വി​നൂ​പ് മ​നോ​ഹ​ര​ൻ, ഏ​ദ​ൻ ആ​പ്പി​ൾ ടോം.

ശ്രീശാന്ത് വീണ്ടും ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ

കൊച്ചി: ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് പിച്ചിലേക്കു 2013 നുശേഷം വീണ്ടും ശ്രീശാന്ത്. ഏഴുവര്‍ഷം നീണ്ട വിലക്കിനുശേഷം കഴിഞ്ഞ വര്‍ഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും കളിച്ചിരുന്നെങ്കിലും രഞ്ജിട്രോഫി ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലും പന്തെറിയാനുള്ള അവസരമൊരുങ്ങുന്നത്. 39-ാം വയസില്‍ ശ്രീശാന്തിനിത് രണ്ടാം അരങ്ങേറ്റം.

Related posts

Leave a Comment