വാർത്ത തുണയായി; രോ​ഗ​ത്തെ തോ​ൽ​പി​ച്ച ര​ഞ്ജി​നി​ക്ക് പ്ര​ള​യ ദു​രി​ത​ത്തി​ൽ കൈ​ത്താ​ങ്ങാ​യി ട്രാ​ഫി​ക് പോ​ലീ​സ്

കോ​ത​മം​ഗ​ലം: മ​ഹാ​പ്ര​ള​യ​ത്തി​ൽ വീ​ടു ന​ഷ്ട​പ്പെ​ട്ട പാ​ല​മ​റ്റം നി​വാ​സി മേ​ലേ​മ​ഠ​ത്തി​ൽ ര​ഞ്ജി​നി​ക്ക് കോ​ത​മം​ഗ​ലം ട്രാ​ഫി​ക് പോ​ലീ​സ് വീ​ടു നി​ർ​മി​ച്ചു ന​ൽ​കി. വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം കോ​ത​മം​ഗ​ലം പോ​ലീ​സി​ലെ എ​സ്എ​ച്ച്ഒ ബേ​സി​ൽ തോ​മ​സ് നി​ർ​വ​ഹി​ച്ചു.

ത​ല​യി​ൽ ടൂ​മ​ർ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ രോ​ഗി​ക​ളാ​യ മാ​താ​പി​താ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​വും ചു​മ​ലി​ലേ​റ്റി​യ ര​ഞ്ജി​നി​യു​ടെ ദു​ര​വ​സ്ഥ ഓ​ഗ​സ്റ്റ് 24നു രാഷ്ട്ര​ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. പാ​ല​മ​റ്റം കോ​ർ​ട്ടി​നു സ​മീ​പം പെ​രി​യാ​റി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് താ​മ​സി​ച്ചി​രു​ന്ന ര​ഞ്ജി​നി​ക്കും കു​ടും​ബ​ത്തി​നും കോ​ത​മം​ഗ​ലം ട്രാ​ഫി​ക് പോ​ലീ​സ് മു​ൻ​കൈ​യെ​ടു​ത്തു സ്വ​ന്ത​മാ​യി സ്ഥ​ലം ക​ണ്ടെ​ത്തി വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു.

ട്രാ​ഫി​ക് എ​സ്ഐ പി.​എ​ൻ. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജ​സി​മോ​ൾ ജോ​സ്, വാ​ർ​ഡം​ഗം ബി​ന്ദു മോ​ഹ​ൻ​ദാ​സ്, എ​സ്ഐ​മാ​രാ​യ ബി​നു​ലാ​ൽ, സ​ക്കീ​ർ, പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ഉ​ബൈ​സ്, ഷാ​ന​വാ​സ്, റൈ​റ്റ​ർ മു​ഹ​മ്മ​ദ് റ​ഷീ​ദ്, ജോ​ജി മു​ക്കാ​ലി​വീ​ട്ടി​ൽ, ഷി​ബു കു​ര്യാ​ക്കോ​സ്, ജോ​ബി സെ​ബാ​സ്റ്റ്യ​ൻ, ഷി​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts