ഒറ്റ മുറിയ്ക്കും കട്ടിലിനും വാടക 12000 രൂപ; നെറ്റി ചുളിച്ച് സോഷ്യൽ മീഡിയ

സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യ ഒ​രു താ​മ​സ​സ്ഥ​ലം ബം​ഗു​ളൂ​രു​വി​ൽ ല​ഭി​ക്കു​ക എ​ന്ന​ത് അ​ത്ര നി​സാ​ര​മ​ല്ല. വാ​ട​ക​യാ​യ് വ​ലി​യ തു​ക ത​ന്നെ​യാ​ണ് ഉ​ട​മ​ക​ൾ ചോ​ദി​ക്കു​ന്ന​ത്. എ​ന്നാ​ൽ നോ ​ബ്രോ​ക്ക​ർ ആ​പ്പി​ൽ ലി​സ്റ്റ് ചെ​യ്ത ബാം​ഗു​ളൂ​രു അ​പാ​ട്മെ​ന്‍റി​ന്‍റെ പ​ര​സ്യ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്. ഒ​രു കി​ട​ക്ക​ മാ​ത്രം ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന ഇ​ടു​ങ്ങി​യ മു​റി​യ്ക്ക് ഉ​ട​മ വാ​ട​ക​യാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത് 12,000 രൂ​പ​യാ​ണ്.

ഒ​റ്റ ക​ട്ടി​ൽ ക​ഷ്ടി​ച്ച് ഇ​ടാ​ൻ സാ​ധി​ക്കു​ന്ന ഒ​രു മു​റി​യാ​ണ് ചി​ത്ര​ത്തി​ൽ കാണാൻ സാധിക്കുന്നത്. ഇ​ത്ര​യും പ​രി​മി​ത​മാ​യ സ്ഥ​ല​ത്ത് താ​മ​സി​ക്കു​വാ​ൻ 12000 രൂ​പ​യാ​ണെ​ന്ന​ത് അ​മ്പ​ര​പ്പു​ള​വാ​ക്കു​ന്ന സം​ഗ​തി​യാ​ണ്. ഈ ​പ​ര​സ്യ​ത്തി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ട് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​ച്ച​തോ​ടെ ചൂടുള്ള ചർച്ചകൾ നടക്കുകയാണ്. 

വ​ലി​യ വി​മ​ർ​ശ​ന​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ ഈ ​അ​മി​ത നി​ര​ക്കി​നെ കു​റി​ച്ച് ആളുകൾ പ​റ​യു​ന്ന​ത്. 5000 രൂ​പ​യ്ക്ക് ഇ​തി​ലും സൗ​ക​ര്യ​ങ്ങ​ളു‍​ള്ള താ​മ​ന​സ്ഥ​ലം ല​ഭി​ക്കു​മെ​ന്നാ​ണ് അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. ടോ​യ്ലറ്റിനെ കി​ട​പ്പു​മു​റി​യാ​ക്കി മാ​റ്റി​യോ എന്ന് പരിഹസിച്ചുള്ള കമന്‍റും പോസ്റ്റിന് ലഭിച്ചു. 

A room for bed is a bedroom. WTF Bangalore : )
byu/_saiya_ inindia

 

 

 

 

Related posts

Leave a Comment