ശ്രീശാന്ത് വിരമിച്ചു; ഇന്ത്യയുടെ രണ്ട് ലോകകപ്പ് (2007 ട്വന്‍റി-20, 2011 ഏകദിനം) നേട്ടങ്ങളിൽ പങ്കാളി


കൊ​​​ച്ചി: മു​​​ന്‍ ഇ​​​ന്ത്യ​​​ന്‍ ക്രി​​​ക്ക​​​റ്റ് താ​​​രം എ​​​സ്. ശ്രീ​​​ശാ​​​ന്ത് വി​​​ര​​​മി​​​ച്ചു. ക്രി​​​ക്ക​​​റ്റി​​​ന്‍റെ എ​​​ല്ലാ ഫോ​​​ര്‍​മാ​​​റ്റി​​​ല്‍നി​​​ന്നും വി​​​ര​​​മി​​​ക്കു​​​ന്ന​​​താ​​​യി ശ്രീ​​​ശാ​​​ന്ത് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് അ​​​റി​​​യി​​​ച്ച​​​ത്. അ​​​ടു​​​ത്ത​​​ത​​​ല​​​മു​​​റ​​​യി​​​ലെ താ​​​ര​​​ങ്ങ​​​ള്‍​ക്കാ​​​യാ​​​ണ് താ​​​ന്‍ ഫ​​​സ്റ്റ്ക്ലാ​​​സ് ക്രി​​​ക്ക​​​റ്റി​​​ല്‍നി​​​ന്നു വി​​​ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നു ശ്രീ​​​ശാ​​​ന്ത് ട്വീ​​​റ്റ് ചെ​​​യ്തു.

ഇ​​ത് ​എ​​ന്‍റെ മാ​​ത്രം തീ​​​രു​​​മാ​​​ന​​മാ​​ണ്. ഇ​​​തെ​​​നി​​​ക്കൊ​​​രി​​​ക്ക​​​ലും സ​​​ന്തോ​​​ഷ​​​ക​​​ര​​​മ​​​ല്ലെ​​​ങ്കി​​​ലും ജീ​​​വി​​​ത​​​ത്തി​​​ലെ നി​​​ര്‍​ണാ​​​യ​​​ക​​​മാ​​​യ ഈ ​​​തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​നു​​​ള്ള സ​​​മ​​​യ​​​മി​​​താ​​​ണ്.

ക്രി​​​ക്ക​​​റ്റ് ക്രീ​​​സി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന എ​​​ല്ലാ നി​​​മി​​​ഷ​​​ങ്ങ​​​ളും എ​​​നി​​​ക്ക് വി​​​ല​​​മ​​​തി​​​ക്കാ​​​നാ​​​കാ​​​ത്ത​​​താ​​ണ്. രാ​​​ജ്യ​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കാ​​​നാ​​​യ​​​ത് അം​​​ഗീ​​​കാ​​​ര​​​മാ​​​ണെ​​​ന്നും ശ്രീ​​​ശാ​​​ന്ത് കു​​​റി​​​ച്ചു.

ഒ​​​മ്പ​​​തു​​​വ​​​ര്‍​ഷ​​​ത്തി​​നു​​ശേ​​​ഷം ക​​​ഴി​​​ഞ്ഞ​​​മാ​​​സ​​​മാ​​​ണ് ഫ​​​സ്റ്റ്ക്ലാ​​​സ് മ​​​ത്സ​​​ര​​​ങ്ങ​​​ള്‍​ക്കാ​​​യി ശ്രീ​​​ശാ​​​ന്ത് ക്രീ​​​സി​​​ലി​​​റ​​​ങ്ങി​​​യ​​​ത്. ര​​​ഞ്ജി​​​ട്രോ​​​ഫി എ​​​ലൈ​​​റ്റ് ഗ്രൂ​​​പ്പ് എ ​​​മ​​​ത്സ​​​ര​​​ത്തി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​മ​​​ത്സ​​​ര​​​ത്തി​​​ല്‍ ശ്രീ​​​ശാ​​​ന്ത് ര​​​ണ്ടു​ വി​​​ക്ക​​​റ്റും നേ​​​ടി.

പ​​​രി​​​ക്കേ​​​റ്റ​​​തോ​​​ടെ തു​​​ട​​​ര്‍​ന്നു​​​ള്ള മ​​​ത്സ​​​ര​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യി​​​ല്ല. പ​​​രി​​​ക്ക് ഭേ​​​ദ​​​മാ​​​യി തി​​​രി​​​കെ​​​യെ​​​ത്തു​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​മ്പോ​​​ഴാ​​​ണ് വി​​​ര​​​മി​​​ക്ക​​​ല്‍ പ്ര​​​ഖ്യാ​​​പ​​​നം.

ഐ​​​പി​​​എ​​​ല്‍ ലേ​​​ല​​​ത്തി​​​ല്‍ അ​​​മ്പ​​​തു​​​ല​​​ക്ഷം രൂ​​​പ അ​​​ടി​​​സ്ഥാ​​​ന​​​വി​​​ല നി​​​ശ്ച​​​യി​​​ച്ച് ശ്രീ​​​ശാ​​​ന്തി​​​നെ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ആ​​​രും ലേ​​​ലം കൊ​​​ണ്ടി​​​രു​​​ന്നി​​​ല്ല.

ഇ​​​ന്ത്യ​​​യു​​​ടെ ര​​​ണ്ടു​ ലോ​​​ക​​​ക​​​പ്പ് ജ​​​യ​​​ങ്ങ​​​ളി​​​ല്‍ (2007ലെ ​​​ട്വ​​​ന്‍റി-20 ലോ​​​ക​​​ക​​​പ്പ്, 2011-ലെ ​​​ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പ്) പ​​​ങ്കാ​​​ളി​​​യാ​​​യ ശ്രീ​​​ശാ​​​ന്ത് നേ​​​ര​​​ത്തെ ഐ​​​പി​​​എ​​​ല്ലി​​​ല്‍ കിം​​​ഗ്‌​​​സ് ഇ​​​ല​​​വ​​​ൺ പ​​​ഞ്ചാ​​​ബ്, കൊ​​​ച്ചി ട​​​സ്‌​​​കേ​​​ഴ്‌​​​സ്, രാ​​​ജ​​​സ്ഥാ​​​ന്‍ റോ​​​യ​​​ല്‍​സ് എ​​​ന്നീ ടീ​​​മു​​​ക​​​ള്‍​ക്കാ​​​യി 44 മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ക​​​ളി​​​ച്ചി​​​ട്ടു​​​ണ്ട്.

കേ​​​ര​​​ളം ക​​​ണ്ട എ​​​ക്കാ​​​ല​​​ത്തെ​​​യും മി​​​ക​​​ച്ച പേ​​​സ് ബൗ​​​ള​​​ര്‍​മാ​​​രി​​​ല്‍ ഒ​​​രാ​​​ളാ​​​യ ശ്രീ​​​ശാ​​​ന്ത് ഇ​​​ന്ത്യ​​​യ്ക്കാ​​യി ഒ​​​ട്ടേ​​​റെ മാ​​​ച്ച് വി​​​ന്നിം​​​ഗ് പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി​. ക്രീ​​​സി​​​ല്‍ ഏ​​​റെ ആ​​​ക്ര​​​മ​​​ണോ​​​ത്സു​​​ക​​​ത പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ച്ചി​​​രു​​​ന്ന താ​​​രം കൂ​​​ടി​​​യാ​​​യി​​​രു​​​ന്നു ഇ​​​ദ്ദേ​​​ഹം.

ഐ​​​പി​​​എ​​​ല്‍ മ​​​ത്സ​​​ര​​​ത്തി​​​നി​​​ടെ ഹ​​​ര്‍​ഭ​​​ജ​​​ന്‍ സിം​​​ഗി​​​ല്‍നി​​​ന്ന് അ​​​ടി​​​വാ​​​ങ്ങി ക​​​ര​​​ഞ്ഞു​​​കൊ​​​ണ്ടു​​​ള്ള ശ്രീ​​​ശാ​​​ന്തി​​​ന്‍റെ ദൃ​​​ശ്യം 2008ല്‍ ​​​ഏ​​​റെ ച​​​ര്‍​ച്ച​​​യാ​​​യി​​​രു​​​ന്നു.

ഒ​​​ത്തു​​​ക​​​ളി ആ​​​രോ​​​പ​​​ണ​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ട് ജ​​​യി​​​ല്‍​വാ​​​സം അ​​​നു​​​ഭ​​​വി​​​ക്കേ​​​ണ്ടി വ​​​ന്ന ശ്രീ​​​ശാ​​​ന്തി​​​ന് വി​​​ല​​​ക്കും നേ​​​രി​​​ടേ​​​ണ്ടി വ​​​ന്നു. അ​​​ടു​​​ത്തി​​​ടെ​​​യാ​​​ണ് വി​​​ല​​​ക്കു നീ​​​ങ്ങി സ​​​ജീ​​​വ ക്രി​​​ക്ക​​​റ്റി​​​ലേ​​​ക്കി​​​റ​​​ങ്ങാ​​​നാ​​​യ​​ത്.

Related posts

Leave a Comment