വേശ്യ എന്നല്ലേ വിളി സംഘി എന്നല്ലല്ലോ ? ജീവിതത്തിലും സോഷ്യല്‍ മീഡിയയിലും തന്നെ ആക്രമിക്കുന്നവര്‍ക്കെതിരെ രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് പോസ്റ്റ്

Reshmi1പെണ്‍വാണിഭ കേസും വിവാദങ്ങളും കാരണം ഒരുപാട് നാളുകളായി സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനിന്ന ശേഷം കഴിഞ്ഞ ദിവസമാണ് രശ്മി ആര്‍ നായരും, രാഹുല്‍ പശുപാലനും തിരികെയെത്തിയത്. ഇരുവരും സെല്‍ഫി പോസ്റ്റ് ചെയ്തതതോടെ കമന്റുകളായി വരുന്നത് തെറിവിളികളാണ്. ജാമ്യത്തിലിറങ്ങിയിട്ട് മാസങ്ങളായെങ്കിലും  പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. 2015 നവംബര്‍ 17ന് ഫേസ്ബുക്കില്‍ അവസാന പോസ്റ്റിട്ട രാഹുല്‍ പശുപാലന്‍ ഒരുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കഴിഞ്ഞ ദിവസം രശ്മിയുമായുള്ള ഒരു ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

പൊതു സമൂഹത്തിലും സോഷ്യല്‍ മീഡിയയിലും ആക്രമിക്കുന്നവര്‍ക്കെതിരെയാണ് രശ്മി രംഗത്ത് വന്നത്. ജാമ്യത്തില്‍ ഇറങ്ങിയ ദിവസം മുതല്‍ തനിക്ക് എതിരെ ആക്രമണം തുടരുകയാണെന്നും സ്വന്തം വീട്ടുമുറ്റത്തേക്ക് പോലും ഇറങ്ങിയാല്‍ കൂകി വിളിയും പരിഹാസവും അസഭ്യവും നിറഞ്ഞ കമന്റുകളാണ് ഇപ്പോള്‍ നേരിടുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

രശ്മിയുടെ ഫേസ്ബുക്കിന്റെ പൂര്‍ണരൂപം ചുവടെ…

ജാമ്യത്തില്‍ ഇറങ്ങിയ ദിവസം മുതല്‍ ആക്രമണം തുടരുകയാണ് സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല ജീവിതത്തില്‍. സ്വന്തം വീട്ടുമുറ്റത്തേക്ക് പോലും ഇറങ്ങിയാല്‍ കൂകി വിളിക്കുക പരിഹാസവും അസഭ്യവും നിറഞ്ഞ കമന്റ് പറയുക. എന്തായാലും സ്വന്തം നാട്ടില്‍ ഇക്കാര്യത്തില്‍ സംഘികളും സഖാക്കളും തമ്മിലുള്ള അന്തര്‍ധാരയും നേരിട്ട് തന്നെ അനുഭവിക്കാന്‍ കഴിഞ്ഞു. പ്രതികരിക്കാന്‍ അറിയാത്തത് കൊണ്ടല്ല വേണ്ട എന്ന് മനസുകൊണ്ട് തീരുമാനിച്ചിരിക്കുന്നത് കൊണ്ടാണ്. നിങ്ങളെ അലോരസപെടുത്തുന്നത് എന്താണ് എന്ന ബോധ്യമുള്ളതു കൊണ്ടാണ്. പിന്നെ തോള്‍ചേര്‍ന്ന് നില്‍ക്കാന്‍ അവന്‍ കൂടി ഉള്ളപ്പോള്‍ എനിക്കീ മഹാപ്രപഞ്ചം തന്നെ വീടാക്കിമാറ്റാന്‍ കഴിയുമ്പോള്‍ നിങ്ങളാഗ്രഹിക്കുന്നത് പോലെ ഞാനെന്റെ ശരീരത്തിന്റെ സങ്കുചിതത്വത്തിലേക്കു എരിഞ്ഞടങ്ങില്ല. പിന്നെ വേശ്യ എന്നല്ലേ വിളി സംഘി എന്നല്ലല്ലോ മറിചായിരുന്നു എങ്കില്‍ ചിലപ്പോള്‍ അഭിമാനക്ഷതം തോന്നിയേനെ.

Related posts