മെ​നു ഒ​രു ഭീ​ക​ര ജീ​വി​യാ​ണോ; റെ​സ്‌​റ്റോ​റ​ന്‍റ് മെ​നു ക​ണ്ട് പേ​ടി​ക്കാ​റു​ണ്ടോ?

റെ​സ്‌​റ്റോ​റ​ന്‍റു​ക​ളി​ല്‍ സാ​ധാ​ര​ണ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പോ​കാ​റു​ണ്ട്. എ​ന്നാ​ല്‍ മെ​നു ക​ണ്ട് പേ​ടി​ക്കാ​റു​ണ്ടോ? 86% പു​രു​ഷ​ന്മാ​രും മെ​നു ക​ണ്ട് ഭ​യ​പ്പെ​ടാ​റു​ണ്ടെ​ന്നാ​ണ് ബ്രി​ട്ടി​ഷ് റെ​സ്‌​റ്റോ​റ​ന്‍റ് ചെ​യി​ന്‍ ഗ്രൂ​പ്പാ​യ പ്രെ​സോ പ​റ​യു​ന്ന​ത്. 2000 ആ​ളു​ക​ളി​ല്‍​നി​ന്ന് ശേ​ഘ​രി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​ക​ണ​ക്ക്.

18 നും 24 ​നും ഇ​ട​യി​ലു​ള്ള 34% പു​രു​ഷ​ന്മാ​ര്‍ പ​റ​യു​ന്ന​ത് ത​ങ്ങ​ള്‍​ക്കു​വേ​ണ്ടി വെ​യ്റ്റ​റോ​ട് സം​സാ​രി​ക്കാ​ന്‍ കൂ​ടെ​യു​ള്ള​വ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നാ​ണ്. 21% ആ​ളു​ക​ള്‍​ക്ക് വെ​യ്റ്റ​ര്‍​മാ​രോ​ട് സം​സാ​രി​ക്കു​ന്ന​ത് വ​ള​രെ അ​രോ​ച​ക​മാ​യി തോ​ന്നാ​റാ​ണ് പ​തി​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. മെ​നു പ​രി​ശോ​ധി​ക്കാ​ന്‍ താ​ൽ​പ​ര്യ​മി​ല്ലാ​ത്തു​കൊ​ണ്ട് 40% പു​രു​ഷ​ന്മാ​രും പു​റ​ത്ത് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പോ​കാ​റി​ല്ലെ​ന്നാ​ണ് സ​ര്‍​വെ പ​റ​യു​ന്ന​ത്.

ത​ങ്ങ​ള്‍​ക്ക് ഇ​ഷ്ട​പ്പെ​ട്ട ഭ​ക്ഷ​ണം മെ​നു​വി​ല്‍ ക​ണ്ടു​പി​ടി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള​തു കൊ​ണ്ടും ഭ​ക്ഷ​ണ​ത്തി​ന് ദി​നം​പ്ര​തി വി​ല വ​ര്‍​ധി​ക്കു​ന്ന​തു​മാ​ണ് ഈ ​പ്ര​തി​ഭാ​സ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ്രെ​സോ സി​ഇ​ഓ ഡീ​ന്‍ ച​ല​ഞ്ച​ര്‍ പ​റ​യു​ന്നു.

 

 

Related posts

Leave a Comment