ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തെലുങ്കാനയുടെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും സംസ്ഥാനത്ത് മുഖ്യമന്ത്രി പദവി അലങ്കരിക്കുന്ന രണ്ടാമത്തെ വ്യക്തിയുമാണ് രേവന്ത് റെഡ്ഡി.
ഹൈദരാബാദ് ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ തമിഴിസൈ സൗന്ദരരാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കോണ്‍ഗ്രസ് നല്കിയ വാഗ്ദാനങ്ങൾ പാലിച്ചു കൊണ്ടാണ് സത്യപ്രതിജ്ഞ ചെയ്തത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി പ്രഗതി ഭവന് എന്നത് മാറ്റി പ്രജാ ഭവന് എന്നാക്കി. മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പിലുണ്ടായിരുന്ന ബാരിക്കേഡുകള്‍ നീക്കം ചെയ്യുകയും ചെയ്തുകൊണ്ടാണ് ഹൈദരാബാദിൽ മാറ്റത്തിന്റെ ഗർജനം മുഴങ്ങിയത്.