നെല്ലിയാമ്പതി റോഡിൽ മരംവീണ് ഗതാഗതതടസം; ഇതുവഴി വന്ന കെ ​ബാ​ബു എം ​എ​ൽ എ ​യും സഹയാത്രികരും ചേർന്ന് മരം നീക്കം ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കി

നെന്മാറ: ക​ന​ത്ത മ​ഴ​യി​ൽ പോ​ത്തു​ണ്ടി-നെ​ല്ലി​യാ​ന്പ​തി റോ​ഡി​ൽ മ​ര​പ്പാ​ല​ത്തി​നു സ​മീ​പ​ം മ​രം വീ​ണ് ഗതാഗതതടസം. ഇതുവഴി വന്ന കെ ​ബാ​ബു എം ​എ​ൽ എ ​യു​ം കുടുക്കിലകപ്പെട്ടു. നെ​ല്ലി​യാ​ന്പ​തി​യി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ധ​ർ​ണ്ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ന്ന യാ​ത്ര​യി​ലാ​ണ് മ​രം വീ​ണ് ഗ​താ​ഗ​ത​ത​ട​സ​മു​ണ്ടാ​യ​ത്.

ഇ​ന്ന​ലെ വൈ​കീ​ട്ടോ​ടെ മ​ഴ​യി​ൽ വീ​ണ മ​രം എം ​എ​ൽ എ ​യും സ​ഹ​യാ​ത്രി​ക​രാ​യ പാ​ല​ക്കാ​ട് ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം യു. അ​സീസും ഡ്രൈ​വ​ർ ഹ​ക്കീമും കൂ​ടി ചേ​ർ​ന്ന് വാ​ഹ​നം ക​ട​ന്നു പോ​കു​ന്ന രീ​തി​യി​ലാ​ക്കി മ​രം നീ​ക്കം ചെ​യ്തു.​ നെ​ല്ലി​യാ​ന്പ​തി​യി​ൽ ക​ന​ത്ത മ​ഴ​യും മൂ​ട​ൽ​മ​ഞ്ഞും വാ​ഹ​ന​യാ​ത്ര​യ്ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടാ​കുന്നുണ്ട്.

Related posts