പോ​ക്കു​വ​ര​വും പ​ട്ട​യ​വും പി​ന്നെ; ഇ​പ്പോ​ള്‍ ചാ​ന​ല്‍ സ​ബ്‌​സ്‌​ക്രൈ​ബ് ചെ​യ്യൂ..! വി​ചി​ത്ര നി​ര്‍​ദേ​ശ​വു​മാ​യി റ​വ​ന്യു​വ​കു​പ്പ്

കോ​ട്ട​യം: പോ​ക്കു​വ​ര​വും ചെ​യ്യാ​നും പ​ട്ട​യം ല​ഭി​ക്കാ​നും കാ​ത്തി​രി​ക്കു​ന്ന സാ​ധാ​ര​ണ​ജ​ന​ങ്ങ​ള്‍​ക്കു മു​ന്നി​ല്‍ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക്യൂ ​നി​ല്‍​ക്കു​ന്നു.

പ​ട്ട​യ​മെ​ല്ലാം ന​ല്‍​കാം. ആ​ദ്യം ചാ​ന​ല്‍ സ​ബ്‌​സ്‌​ക്രൈ​ബ് ചെ​യ്യാ​നു​മാ​ണ് നി​ര്‍​ദേ​ശം. ജീ​വ​ന​ക്കാ​ര്‍ മ​റ്റൊ​രു പ​ണി ചെ​യ്തി​ല്ലെ​ങ്കി​ലും ഒ​രാ​ള്‍ 12 പേ​രെ ചാ​ന​ല്‍ സ​ബ്‌​സ​ക്രൈ​ബ് ചെ​യ്യി​ക്ക​ണ​മെ​ന്നാ​ണ് റ​വ​ന്യു വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശം.​

റ​വ​ന്യു വ​കു​പ്പി​ന്‍റെ മീ​ഡി​യ വി​ഭാ​ഗ​മാ​യ റ​വ​ന്യു ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ബ്യൂ​റോ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് യൂ​ട്യൂ​ബ് ചാ​ന​ല്‍ രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

ഓ​രോ ജി​ല്ല​ക​ള്‍​ക്കും ലാ​ന്‍​ഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​ര്‍ ഓ​രോ നി​ശ്ചി​ത തീ​യ​തി നി​ശ്ച​യി​ച്ചു ന​ല്‍​കി ക​ഴി​ഞ്ഞു. ഈ ​മാ​സം ആ​റി​ന് ആ​രം​ഭി​ച്ച ചാ​ന​ല്‍ സ​ബ്‌​സ്‌​ക്രൈ​ബ് പ​രി​പാ​ടി 23ന് ​തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ അ​വ​സാ​നി​ക്കും.

ഒ​രു ജീവ​ന​ക്കാ​ര​ന്‍ 12 പേ​രെ കൊ​ണ്ട് സ​ബ്‌​സ്‌​ക്രൈ​ബ് ചെ​യ്യി​ക്ക​ണം. ഈ ​കാ​ര്യ​ങ്ങ​ള്‍ ജീ​വ​ന​ക്കാ​ര്‍ ചെ​യ്യു​ന്നു​ണ്ടോ എ​ന്ന​റി​യാ​ന്‍ ജീ​വ​ന​ക്കാ​രു​ടെ പി​ന്നാ​ലെ ഉ​ന്ന​ത​രും കൂ​ടി​യി​ട്ടു​ണ്ട്.

റ​വ​ന്യു സം​ബ​ന്ധ​മാ​യ എ​ല്ലാ​വി​വ​ര​ങ്ങ​ളും റ​വ​ന്യു സേ​വ​ന​ങ്ങ​ളു​ടെ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും റ​വ​ന്യു ഉ​ത്ത​ര​വു​ക​ളെ സം​ബ​ന്ധി​ച്ചും സം​സ്ഥാ​ന​ത്തെ റ​വ​ന്യു സ​ര്‍​വ്വെ, ഭ​വ​ന​നി​ര്‍​മാ​ണ വ​കു​പ്പു​ക​ളു​ടെ വാ​ര്‍​ത്ത​ക​ളും ഈ ​ചാ​ന​ലി​ലൂ​ടെ ല​ഭി​ക്കും.

കൂ​ടു​ത​ല്‍ പേ​ര്‍ ചാ​ന​ല്‍ സ​ബ്‌​സ്‌​ക്രൈ​ബ് ചെ​യ്യു​ന്ന​തി​നു വേ​ണ്ടി ബ​ന്ധു​ക്ക​ള്‍​ക്കും സു​ഹൃ​ത്തു​ക്ക​ള്‍​ക്കും അ​യ​ച്ചു കൊ​ടു​ക്കാ​നും നി​ര്‍​ദേ​ശ​മു​ണ്ട്.

Related posts

Leave a Comment