കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ അനുകൂലിക്കുന്നവര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍. ഒരു ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് സഹിതമായിരുന്നു റിമയുടെ വിമര്‍ശനങ്ങള്‍. നടിയുടെ പോസ്റ്റ് ഇങ്ങനെ- എന്റെ സുഹൃത്തായ, ഫെബ്രുവരി 17ന് ക്രൂരമായ ആക്രമണത്തിനിരയായ നടിയാണ് ഈ ഫേസ്ബുക്ക് പോസ്റ്റ് അയച്ചു തന്നത്. അവള്‍ ഇപ്പോഴും തനിക്കു ചുറ്റും അരങ്ങേറുന്ന കാര്യങ്ങള്‍ കാണുകയും അറിയുന്നുമുണ്ട്’.
വളരെ കുറച്ച് പുരുഷന്മാരുടെ സ്വഭാവം കാരണം എല്ലാ പുരുഷന്മാരെയും മോശക്കാരായി കാണരുത്. നല്ലവരായ പുരുഷന്മാര്‍ക്ക് വേണ്ടി നാം സ്ത്രീകള്‍ നിലകൊള്ളണം. അവരെ രക്ഷിക്കണം. പുലിമുരുകന്‍ സിനിമയ്ക്ക് മോശം നിരൂപണം എഴുതിയ സ്ത്രീയെ വിമര്‍ശിച്ചവര്‍ മോഹന്‍ലാലിനും മറ്റു നല്ല പുരുഷന്മാര്‍ക്കും നാണക്കേടുണ്ടാക്കി. ലിച്ചിയെ കരയിച്ചവര്‍ മമ്മൂട്ടിക്കും നല്ല പുരുഷന്മാര്‍ക്കും നാണക്കേടായി.
ദിലീപ് ആണ് ക്വട്ടേഷന്‍ കൊടുത്തതെന്ന് പറഞ്ഞുവെയ്ക്കുന്ന ഈ പോസ്റ്റ്. ഇത് ഭീഷണിയായി പ്രചരിപ്പിക്കുന്നവരും നാണക്കേടാണ്. ഇതാണ് ഹീറോയിസം എന്നു വിശ്വസിക്കുന്ന ഈ കൂട്ടരില്‍ നിന്ന് യഥാര്‍ത്ഥ പുരുഷന്മാരെയും ഈ തലമുറയേയും രക്ഷിക്കണം. ജയിലിന് പുറത്ത് മധുരം വിളമ്പുന്നവരോ, ഫെയ്ക്ക് പ്രൊഫൈലുള്ള ഭീരുക്കളോ യഥാര്‍ത്ഥ പുരുഷന്മാരല്ല. ഇങ്ങനെയുള്ളവര്‍ക്ക് സുഹൃത്തുക്കളാകാനോ സ്നേഹിക്കാനോ ജീവിതം നയിക്കാനോ സാധിക്കില്ല. ഇവരില്‍ നിന്ന് നാം വരും തലമുറയെ രക്ഷിക്കണം. റിമ ഫേസ്ബുക്കില്‍ കുറിച്ചു.