നിയം എല്ലാവർക്കും ഒരുപോലെ..!ഇരയായ നടിയുടെ പേ​ര് വെ​ളി​പ്പെ​ടു​ത്ത​ൽ; റി​മ ക​ല്ലി​ങ്ക​ലി​നെ​തി​രെ കേ​സെ​ടു​ത്തേ​യ്ക്കും; അജുവർഗീ സിനെതിരേ കേസെടുത്ത പശ്ചാത്തലത്തിൽ കേസെടുത്തേ മതിയാകൂവെന്ന് പോലീസ്

കൊ​ച്ചി: ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി​യു​ടെ പേ​രു വെ​ളി​പ്പെ​ടു​ത്തി​യ​തി​ന്‍റെ പേ​രി​ൽ ന​ടി റി​മ ക​ല്ലി​ങ്ക​ലി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തേ​യ്ക്കും. ഇ​തേ കു​റ്റ​ത്തി​നു ന​ട​ൻ അ​ജു വ​ർ​ഗീ​സി​നെ​തി​രെ കേ​സെ​ടു​ക്കു​ക​യും റി​മ​യ്ക്കെ​തി​രെ കേ​സെ​ടു​ക്കാ​തി​രു​ന്ന​തും ആ​ക്ഷേ​പ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ് ഒ​രു​ങ്ങു​ന്ന​ത്. സം​ഭ​വ​ത്തി​ൽ റി​മ​യ്ക്കെ​തി​രെ കേ​സെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നു ന​ടി ആക്രമണത്തിനിരയായ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന സം​ഘ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ന​ടി​ക്കു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് റി​മ ത​ന്‍റെ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത കു​റി​പ്പി​ലാ​ണു ന​ടി​യു​ടെ പേ​ര് വെ​ളു​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ന​ടി മാ​ധ്യ​മ​ങ്ങ​ൾ​ക്കു ന​ൽ​കി​യ കു​റി​പ്പ് അ​തേ​പ്പ​ടി റി​മ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കു​റി​പ്പി​ന്‍റെ അ​വ​സാ​നം ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ന​ടി​യു​ടെ പേ​രും ഉ​ണ്ടാ​യി​രു​ന്നു. ന​ടി​യു​ടെ പേ​രു​ണ്ടെ​ന്നു തി​രി​ച്ച​റി​ഞ്ഞ റി​മ പോ​സ്റ്റ് പി​ന്നീ​ട് നീ​ക്കം ചെ​യ്തി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​മ​യ്ക്കെ​തി​രെ ആ​ലു​വ സ്വ​ദേ​ശി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ന​ടി റി​മ​യ്ക്കെ​തി​രെ പ​രാ​തി​യി​ല്ലെ​ന്നു​കാ​ട്ടി പോ​ലീ​സി​നു ക​ത്തു ന​ൽ​കി​യ​തി​നാ​ൽ കേ​സെ​ടു​ത്തി​രു​ന്നി​ല്ല. ത​നി​ക്കെ​തി​രെ​യു​ള്ള എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ അ​ജു വ​ർ​ഗീ​സ് ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ ഹൈ​ക്കോ​ട​തി ന​ട​ത്തി​യ ചി​ല പ​രാ​മ​ർ​ശ​ങ്ങ​ളും വി​ഷ​യ​ത്തി​ൽ പോ​ലീ​സി​നെ കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്നു​ണെ​ന്നാ​ണു വി​വ​രം.

ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ കു​റ്റ​ത്തി​നാ​ണു അ​ജു​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​ര​യ്ക്കു പ​രാ​തി​യി​ല്ലെ​ങ്കി​ലും കു​റ്റം ഇ​ല്ലാ​താ​വി​ല്ലെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ റി​മ​യ്ക്കെ​തി​രെ​യും കേ​സെ​ടു​ക്കാ​തി​രി​ക്കാ​ൻ പോ​ലീ​സി​നു ആ​വി​ല്ലെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ. സി​നി​മാ​മേ​ഖ​ല​യി​ലെ വ​നി​താ കൂ​ട്ടാ​യ്മ​യാ​യ വി​മ​ൻ ഇ​ൻ സി​നി​മ ക​ള​ക്ടീ​വി​ന്‍റെ പ്ര​ധാ​ന അം​ഗ​മാ​ണു റി​മ.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 17 ന് ​ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നു ന​ട​ൻ ദി​ലീ​പി​നെ​തി​രേ അ​ന്വേ​ഷ​ണം തി​രി​ഞ്ഞ ഘ​ട്ട​ത്തി​ലാ​യി​രു​ന്നു അ​ജു വ​ർ​ഗീ​സ് ത​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ൽ ന​ടി​യു​ടെ പേ​രെ​ടു​ത്തു പ​റ​ഞ്ഞ് വി​വാ​ദ പോ​സ്റ്റി​ട്ട​ത്. ന​ടി​ക്കു പി​ന്തു​ണ അ​റി​യി​ക്കു​ന്ന​തി​നൊ​പ്പം സം​ഭ​വ​ത്തി​ന്‍റെ സ​ത്യാ​വ​സ്ഥ പു​റ​ത്തു​വ​ര​ണ​മെ​ന്നും അ​ജു പോ​സ്റ്റി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വി​വാ​ദ ഫേ​സ്ബു​ക്ക് പോ​സ്റ്റി​നെ​തി​രേ ക​ള​മ​ശേ​രി സ്വ​ദേ​ശി ഗി​രീ​ഷ് ബാ​ബു ന​ൽ​കി​യ പ​രാ​തി​യി​ൽ ക​ള​മ​ശേ​രി പോ​ലീ​സാ​ണ് അ​ജു വ​ർ​ഗീ​സി​നെ​തി​രേ കേ​സെ​ടു​ത്ത​ത്.

Related posts