Set us Home Page

ഒരു പുരുഷനില്‍ സ്ത്രീ ഇഷ്ടപ്പെടുന്നത് ഇക്കാര്യം ! ഏതു പെണ്ണിന്റെയും മനസ്സിളക്കുന്ന സൗന്ദര്യം ഇപ്പോഴും കൈമുതലായുള്ളതിന്റെ രഹസ്യം വെളിപ്പെടുത്തി ഋഷിശൃംഗന്‍…

വൈശാലിയിലെ ഋഷിശൃംഗന്‍ എന്ന ഒരൊറ്റ കഥാപാത്രം മതി മലയാളികള്‍ സഞ്ജയ് മിത്രയെ ഒരായുഷ്‌കാലം ഓര്‍ത്തിരിക്കാന്‍. ഏതു പെണ്ണിന്റെയും മനസ്സിളക്കാന്‍ പോന്ന സൗന്ദര്യമാണ് ഋഷിശൃംഗന്റെ പ്രത്യേകത. വൈശാലിയിലെ അതിസുന്ദരനായ മുനികുമാരന്റെ സൗന്ദര്യം ഇപ്പോഴും കുറഞ്ഞിട്ടില്ലെന്ന് സഞ്ജയ് മിത്രയെ കാണുന്നവര്‍ മനസ്സില്‍ പറയും. അഭിനയത്തോട് വിട പറഞ്ഞുവെങ്കിലും സംഗീതലോകത്ത് സജീവമാണ് ആ പഴയ ഋഷിശൃംഗന്‍.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സഞ്ജയ് മിത്ര തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. വൈശാലി ഇറങ്ങിയിട്ട് വര്‍ഷം മുപ്പത് കഴിഞ്ഞെങ്കിലും ആ സൗന്ദര്യത്തിന് ഇളക്കം തട്ടിയിട്ടില്ലെന്ന് സഞ്ജയ് മിത്രയെ കാണുന്നവരെല്ലാം പറയും. വൈശാലിയില്‍ നായികയായ സുപര്‍ണയുമായുള്ള ദാമ്പത്യം അവസാനിച്ച ശേഷം സഞ്ജയ് തരുണയെ വിവാഹം ചെയ്യുകയായിരുന്നു. മക്കളെ സുപര്‍ണ നന്നായി നോക്കുന്നുണ്ടെന്നും തങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും സഞ്ജയ് പറയുന്നു.

തന്റെ സൗന്ദര്യത്തെക്കുറിച്ച് സഞ്ജയ് പറയുന്നതിങ്ങനെ…”സന്തോഷത്തോടെ ഇരിക്കാന്‍ ശ്രമിക്കുക, നന്നായി വര്‍ക്ക്ഔട്ട് ചെയ്യുക. ഞാന്‍ ആരോഗ്യ സംരക്ഷണത്തെപ്പറ്റി ചിന്തിക്കുന്നതിനും ഏറെ മുന്‍പ് എന്റെ ആരോഗ്യകാര്യത്തില്‍ അച്ഛന്‍ ശ്രദ്ധാലുവായിരുന്നു. എനിക്ക് 14 വയസ്സ് പ്രായമുള്ളപ്പോഴാണ് അദ്ദേഹം എന്നെ ജിമ്മില്‍ ചേര്‍ക്കുന്നത്. പതിനെട്ട് വയസ്സായപ്പോഴേക്കും നല്ല ഉറച്ച ശരീരം കൈവന്നു. തുടക്കത്തില്‍ മസില്‍ ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ധാരാളം പ്രോട്ടീന്‍ സപ്പ്‌ളിമെന്റ് പൗഡറുകള്‍ , ഹെല്‍ത്ത് ഡ്രിങ്കുകള്‍ എന്നിവയൊക്കെ കഴിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അതൊന്നും അത്ര നല്ല കാര്യമായി എനിക്ക് തോന്നിയിട്ടില്ല. മസില്‍ വര്‍ധിപ്പിക്കുന്നതിനായുള്ള ഇത്തരം സപ്ലിമെന്റുകള്‍ ഒഴിവാക്കണമെന്നാണ് എന്റെ അഭിപ്രായം. ഇപ്പോഴും വര്‍ക്ക്ഔട്ട് തുടരുന്നുണ്ട്, അത് ശരീരഭാരം കൂടാതെ നിലനിര്‍ത്തുന്നതിന് വേണ്ടിയാണ്”സഞ്ജയ് പറയുന്നു.

ഒരു പുരുഷനില്‍ സ്ത്രീ ആദ്യം ഇഷ്ടപ്പെടുക അവന്റെ സൗന്ദര്യം തന്നെയാണെന്ന് സഞ്ജയ് പറയുന്നു. മുഖം,ശരീരസൗന്ദര്യം,പെരുമാറ്റം എന്നിവയാണ് സ്ത്രീയെ ആദ്യം ആകര്‍ഷിക്കുക. എന്നാല്‍ ഈ ആകര്‍ഷണം ചുരുങ്ങിയ കാലത്തേക്ക് മാത്രമുള്ളതാണെന്നും സഞ്ജയ് വ്യക്തമാക്കുന്നു. ഒരു ബന്ധം എക്കാലവും നിലനില്‍ക്കണമെങ്കില്‍ പുരുഷന് ഒരു വ്യക്തിത്വം ഉണ്ടാകുക എന്നതാണ് പ്രധാനം. പെരുമാറ്റം, സ്വഭാവസവിശേഷത, പോസറ്റിവ് ആറ്റിട്യൂഡ് തുടങ്ങിയ കാര്യങ്ങളാണ് ദീര്‍ഘകാലം ഒരു ബന്ധം നിലനിര്‍ത്തുക. ഇപ്പറഞ്ഞ കാര്യങ്ങള്‍ക്കൊപ്പം ബാഹ്യസൗന്ദര്യം കൂടി ഒരു ഘടകമായി വരുന്നു എന്ന് മാത്രം. സഞ്ജയ് പറയുന്നു. സിനിമയില്‍ നിന്നും അകന്നതിനു ശേഷം അക്കോര്‍ഡിയന്‍ എന്ന വാദ്യോപകരണത്തിലൂടെ സംഗീതലോകത്ത് സജീവമാണ് സഞ്ജയ്. തനിക്ക് വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും സഞ്ജയ് വ്യക്തമാക്കി.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS