ക്വി​​റ്റോ​​വ​​യെ കീ​​ഴ​​ട​​ക്കി പ്ലീ​​ഷ്കോ​​വ സെമിയിൽ

ഡ​​ബ്ല്യു​​ടി​​എ ഫൈ​​ന​​ൽ​​സി​​ൽ ചെ​​ക് റി​​പ്പ​​ബ്ലി​​ക്കി​​ന്‍റെ ക​​രോ​​ളി​​ന പ്ലീ​​ഷ്കോ​​വ സെമിയിൽ. നാ​​ട്ടു​​കാ​​രി​​യാ​​യ പെ​​ട്ര ക്വി​​റ്റോ​​വ​​യെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കു കീ​​ഴ​​ട​​ക്കി​​യാ​​ണ് പ്ലീ​​ഷ്കോ​​വ വ​​നി​​താ സിം​​ഗി​​ൾ​​സ് സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്.

6-3, 6-4നാ​​യി​​രു​​ന്നു പ്ലീ​​ഷ്കോ​​വ​​യു​​ടെ ജ​​യം. ക​​ഴി​​ഞ്ഞ നാ​​ല് ത​​വ​​ണ മു​​ഖാ​​മു​​ഖം എ​​ത്തി​​യ​​പ്പോ​​ഴും പ്ലീ​​ഷ്കോ​​വ​​യ്ക്ക് ജ​​യി​​ക്കാ​​ൻ സാ​​ധി​​ച്ചി​​രു​​ന്നി​​ല്ല. മു​​ൻ ലോ​​ക ഒ​​ന്നാം ന​​ന്പ​​റാ​​യ പ്ലീ​​ഷ്കോ​​വ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് ഡ​​ബ്ല്യു​​ടി​​എ ടെ​​ന്നീ​​സ് സെ​​മി​​യി​​ൽ ഇ​​ടം​​പി​​ടി​​ക്കു​​ന്ന​​ത്.

2011 ഡ​​ബ്ല്യു​​ടി​​എ ചാ​​ന്പ്യ​​നാ​​ണ് പ്ലീ​​ഷ്കോ​​വ. ര​​ണ്ട് ത​​വ​​ണ വിം​​ബി​​ൾ​​ഡ​​ൻ സ്വ​​ന്ത​​മാ​​ക്കി​​യ ക്വി​​റ്റോ​​വ​​യ്ക്ക് നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് ജ​​യി​​ച്ചാ​​ൽ മാ​​ത്ര​​മേ സെ​​മി​​യി​​ൽ എ​​ത്താ​​ൻ സാ​​ധി​​ക്കു​​മാ​​യി​​രു​​ന്നു​​ള്ളൂ. എ​​ന്നാ​​ൽ, പ്ലീ​​ഷ്കോ​​വ​​യു​​ടെ പ്ര​​ക​​ട​​ന​​ത്തി​​നു മു​​ന്നി​​ൽ ക്വി​​റ്റോ​​വ ത​​ക​​ർ​​ന്നു. ഡെന്മാ​​ർ​​ക്കി​​ന്‍റെ ക​​രോ​​ളി​​ന വോ​​സ്നി​​യാ​​കി​​യാ​​ണ് നി​​ല​​വി​​ലെ ചാ​​ന്പ്യ​​ൻ.

Related posts