വൈശാലിയില്‍ ഇറങ്ങിയ സമയത്തും സിനിമാരംഗത്ത് കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി സുപര്‍ണ…

വൈശാലി എന്ന ഒറ്റ സിനിമയിലൂടെത്തന്നെ മലയാളികളുടെ മനസ്സ് കീഴടക്കിയ ആളാണ് സുപര്‍ണ ആനന്ദ്. 1979 ല്‍ റിലീസിനെത്തിയ ഹിന്ദി ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു സിനിമാപ്രവേശനം. ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയുലൂടെ ആയിരുന്നു നായികയായിട്ടുള്ള അരങ്ങേറ്റ ചിത്രം. പിന്നീട് ഹിന്ദിയിലും കന്നഡയിലും നിരവധി സിനിമകള്‍ സുപര്‍ണയ്ക്ക് ലഭിച്ചു. വൈശാലി ഇറങ്ങിയ അതേ വര്‍ഷം ഹിന്ദി ചിത്രം തെസാബിയിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പത്മരാജന്റെ സംവിധാനത്തില്‍ 1991 ല്‍ റിലീസിനെത്തിയ ഞാന്‍ ഗന്ധര്‍വ്വന്‍ ആയിരുന്നു വൈശാലിയുടെ അവസാന മലയാള ചിത്രം. വൈശാലിയ്ക്ക് ശേഷം ഉത്തരം, നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം, എന്നിങ്ങനെയുള്ള മലയാള സിനിമകളിലാണ് നടി അഭിനയിച്ചിരിക്കുന്നത്. പിന്നീട് സുപര്‍ണയ്ക്ക് കൂടുതലും ലഭിച്ചത് ഹിന്ദി സിനിമകളായിരുന്നു. 1997 ല്‍ ആസ്ത ഇന്‍ ദി പ്രിസണ്‍ ഓഫ് സ്പ്രിംഗ് ആണ് അവസാന ചിത്രം. അതിന് ശേഷം സിനിമാ ജീവിതത്തില്‍ നിന്നും മാറി സുപര്‍ണ വിവാഹ…

Read More

അന്ന് ഡയലോഗ് പറയാനാവാതെ വിറച്ചു നിന്നപ്പോള്‍ പിറകില്‍ നിന്നു തട്ടി വിളിച്ച് ഒരു ഗ്ലാസ് റം തന്നു ! അതാണ് എംടി എന്ന വാസുവേട്ടന്‍; പഴയ സംഭവങ്ങളെക്കുറിച്ച് ബാബു ആന്റണി പറയുന്നതിങ്ങനെ…

മലയാള സിനിമയ്ക്ക് ഒരു ബ്രൂസ്‌ലി ഉണ്ടെങ്കില്‍ അത് ബാബു ആന്റണിയാണ്. മലയാളത്തിലെ ആക്ഷന്‍ കിംഗ് എന്ന ബഹുമതി ബാബു ആന്റണിയ്ക്കു മാത്രം സ്വന്തം. ആക്ഷന്‍ സിനിമകളിലൂടെ മലയാളികളെ ത്രസിപ്പിച്ചിരുന്ന കാലത്തുതന്നെയാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്നു വിശേഷിപ്പിക്കാവുന്ന വൈശാലി പിറവിയെടുത്തത്. അന്നുവരെ കണ്ടു വന്ന ബാബു ആന്റണിയില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു രൂപവും ഭാവവും അഭിനയ സാധ്യതയും ചേര്‍ന്ന കഥാപാത്രമായിരുന്നു വൈശാലിയിലെ ലോമപാദ മഹാരാജാവ്. ഈ സിനിമയിലൂടെ താനറിഞ്ഞ ഭരതേട്ടനെയും വാസുവേട്ടനെയും കുറിച്ച് ബാബു ആന്റണി പറയുന്നു…’ഭരതേട്ടന്‍ ഒരു ജീനിയസ് ആണ്. ലോകത്തിലെ ഏറ്റവും മികച്ച സംവിധായകരുടെ പട്ടിക എടുത്താല്‍ ഭരതന്‍ അതിലുണ്ടാകമെന്ന് എനിക്കുറപ്പാണ്. അദ്ദേഹം ഒരു സംഭവം തന്നെയണ്. ഓരോ കഥാപാത്രങ്ങള്‍ക്കും പറ്റിയ ആളുകളെ കണ്ടുപിടിച്ച് കാസ്റ്റ് ചെയ്യുന്ന സ്വഭാവമാണ് പണ്ടുമുതലേ ഭരതേട്ടന് ഉള്ളത്. ഭരതേട്ടന്റെ സ്വപ്നം തന്നെയായിരുന്നു വൈശാലി എന്ന ചിത്രം. അധികം…

Read More

ഒരു പുരുഷനില്‍ സ്ത്രീ ഇഷ്ടപ്പെടുന്നത് ഇക്കാര്യം ! ഏതു പെണ്ണിന്റെയും മനസ്സിളക്കുന്ന സൗന്ദര്യം ഇപ്പോഴും കൈമുതലായുള്ളതിന്റെ രഹസ്യം വെളിപ്പെടുത്തി ഋഷിശൃംഗന്‍…

വൈശാലിയിലെ ഋഷിശൃംഗന്‍ എന്ന ഒരൊറ്റ കഥാപാത്രം മതി മലയാളികള്‍ സഞ്ജയ് മിത്രയെ ഒരായുഷ്‌കാലം ഓര്‍ത്തിരിക്കാന്‍. ഏതു പെണ്ണിന്റെയും മനസ്സിളക്കാന്‍ പോന്ന സൗന്ദര്യമാണ് ഋഷിശൃംഗന്റെ പ്രത്യേകത. വൈശാലിയിലെ അതിസുന്ദരനായ മുനികുമാരന്റെ സൗന്ദര്യം ഇപ്പോഴും കുറഞ്ഞിട്ടില്ലെന്ന് സഞ്ജയ് മിത്രയെ കാണുന്നവര്‍ മനസ്സില്‍ പറയും. അഭിനയത്തോട് വിട പറഞ്ഞുവെങ്കിലും സംഗീതലോകത്ത് സജീവമാണ് ആ പഴയ ഋഷിശൃംഗന്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സഞ്ജയ് മിത്ര തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. വൈശാലി ഇറങ്ങിയിട്ട് വര്‍ഷം മുപ്പത് കഴിഞ്ഞെങ്കിലും ആ സൗന്ദര്യത്തിന് ഇളക്കം തട്ടിയിട്ടില്ലെന്ന് സഞ്ജയ് മിത്രയെ കാണുന്നവരെല്ലാം പറയും. വൈശാലിയില്‍ നായികയായ സുപര്‍ണയുമായുള്ള ദാമ്പത്യം അവസാനിച്ച ശേഷം സഞ്ജയ് തരുണയെ വിവാഹം ചെയ്യുകയായിരുന്നു. മക്കളെ സുപര്‍ണ നന്നായി നോക്കുന്നുണ്ടെന്നും തങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും സഞ്ജയ് പറയുന്നു. തന്റെ സൗന്ദര്യത്തെക്കുറിച്ച് സഞ്ജയ് പറയുന്നതിങ്ങനെ…”സന്തോഷത്തോടെ ഇരിക്കാന്‍ ശ്രമിക്കുക, നന്നായി വര്‍ക്ക്ഔട്ട് ചെയ്യുക.…

Read More