റോഡിന് വീതികൂട്ടി ടാറിംഗ് നടത്തി; റോഡിന് വീതികൂട്ടിയപ്പോൾ ഇലക്ട്രിക് പോസ്റ്റുമാറ്റിയില്ല; ഏതു നിമിഷവും അപകടം ഉണ്ടാകുമെന്ന ഭീതിയിൽ നാട്ടുകാർ

നാ​ദാ​പു​രം:​ പ​രി​ഷ്‌​ക്ക​ര​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന നാ​ദാ​പു​രം മു​ട്ടു​ങ്ങ​ല്‍ റോ​ഡി​ലെ ഇ​ല​ക്ട്രി​ക്ക് പോ​സ്റ്റു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കാ​ത്ത​ത് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു.​ആ​ദ്യഘ​ട്ട ടാ​റിം​ഗ് പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​യ ര​ണ്ട് കി​ലോ മീ​റ്റ​ര്‍ ഭാ​ഗ​ത്തു​ള്ള പോ​സ്റ്റു​ക​ള്‍ റോ​ഡ് വീ​തി കൂ​ട്ടി​യ​തോ​ടെ റോ​ഡി​ന്‍റെ മ​ധ്യഭാ​ഗ​ത്താ​യാ​ണ് ഉ​ള്ള​ത്.​

റോ​ഡ് പ്ര​വൃ​ത്തി തു​ട​ങ്ങു​ന്ന​തി​നി മു​മ്പ് ത​ന്നെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മ​റ്റും യോ​ഗം വി​ളി​ച്ച് റോ​ഡ​രി​കി​ലെ പോ​സ്റ്റു​ക​ളും​മ​ര​ങ്ങ​ളും മു​റി​ച്ച് മാ​റ്റാ​ന്‍ തീ​രു​മാ​ന​മാ​യി​രു​ന്നു എ​ന്നാ​ല്‍ ഒ​ന്ന​ര മാ​സ​ത്തോ​ള​മാ​യി​ട്ടും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ഒ​ന്നും ത​ന്നെ ഉ​ണ്ടാ​യി​ട്ടി​ല്ല.​

റോ​ഡ​രി​കി​ലെ മ​ര​ങ്ങ​ള്‍ മു​റി​ച്ച് മാ​റ്റാ​ന്‍ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രും ത​യാ​റാ​യി​ട്ടി​ല്ല.​പ​തി​നൊ​ന്ന് കി​ലോ മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ 12 മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് റോ​ഡ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​ത്.​ഒ​ന്നാം ഘ​ട്ട ടാ​റിം​ഗ് ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​യ​തോ​ടെ വാ​ഹ​ന​ങ്ങ​ള്‍ ചീ​റി പാ​യു​ക​യാ​ണ് ഇ​തി​നി​ട​യി​ലാ​ണ് പോ​സ്റ്റു​ക​ളും ഉ​ള്ള​ത്.

പ​രി​ഷ്ക്ക​ര​ണ പ്ര​വൃ​ത്തി​ക്കും വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ത​ട​സ്സം ആ​വു​ന്നു​ണ്ട്.​പോ​സ്റ്റു​ക​ളു​ടെ ഭാ​ഗം ഒ​ഴി​വാ​ക്കി​യാ​ണ് റോ​ഡി​ൽ ടാ​റിം​ഗ് ന​ട​ത്തു​ന്ന​ത്.​മു​ട്ടു​ങ്ങ​ല്‍ മു​ത​ല്‍ നാ​ദാ​പു​രം വ​രെ ആ​യി​ര​ത്തി​ല​ധി​കം പോ​സ്റ്റു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ നീ​ക്കം ചെ​യ്യാ​നു​ള്ള​ത്.

Related posts