വി​ജ​യ് യേ​ശു​ദാ​സി​ന്റെ വീ​ട്ടി​ല്‍ വ​ന്‍​മോ​ഷ​ണം ! 60 പ​വ​ന്‍ സ്വ​ര്‍​ണം ന​ഷ്ട​മാ​യി…

ഗാ​യ​ക​നും ന​ട​നു​മാ​യ വി​ജ​യ് യേ​ശു​ദാ​സി​ന്റെ ചെ​ന്നൈ​യി​ലെ വീ​ട്ടി​ല്‍ വ​ന്‍ ക​വ​ര്‍​ച്ച. വീ​ട്ടി​ല്‍​നി​ന്ന് 60 പ​വ​ന്‍ സ്വ​ര്‍​ണ​ഭാ​ര​ണ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട​താ​യി കു​ടും​ബം പ​രാ​തി ന​ല്‍​കി.

മോ​ഷ​ണ​ത്തി​നു പി​ന്നി​ല്‍ വീ​ട്ടി​ലെ ജോ​ലി​ക്കാ​രെ സം​ശ​യി​ക്കു​ന്ന​താ​യി വി​ജ​യ് യേ​ശു​ദാ​സി​ന്റെ കു​ടും​ബം അ​റി​യി​ച്ചു.

വി​ജ​യ് യേ​ശു​ദാ​സി​ന്റെ കു​ടും​ബം ന​ല്‍​കി​യ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് അ​ഭി​രാ​മി​പു​രം പോ​ലീ​സ് കേ​സ് റ​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഇ​ന്ന​ലെ രാ​ത്രി​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. വീ​ട്ടി​ല്‍​നി​ന്നും 60 പ​വ​ന്‍ സ്വ​ര്‍​ണ, വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്ട​മാ​യി എ​ന്നാ​യി​രു​ന്നു പ​രാ​തി. മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ട്ടു​ജോ​ലി​ക്കാ​രെ സം​ശ​യ​മു​ണ്ടെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

സ​മാ​ന​മാ​യ രീ​തി​യി​ല്‍ ന​ട​ന്‍ ര​ജ​നീ​കാ​ന്തി​ന്റെ മ​ക​ളും സം​വി​ധാ​യി​ക​യു​മാ​യി ഐ​ശ്വ​ര്യ ര​ജ​നീ​കാ​ന്തി​ന്റെ വീ​ട്ടി​ലും ഒ​രാ​ഴ്ച മു​ന്‍​പ് മോ​ഷ​ണം ന​ട​ന്നി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ്, സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ച്ചു. വീ​ട്ടു​ജോ​ലി​ക്കാ​ര്‍​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​വ​രു​ടെ പ​ശ്ചാ​ത്ത​ല​വും മു​ന്‍​കാ​ല വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ക്കു​ന്നു​ണ്ട്.

ഒ​രാ​ഴ്ച മു​ന്‍​പ് ഐ​ശ്വ​ര്യ ര​ജ​നീ​കാ​ന്തി​ന്റെ വീ​ട്ടി​ല്‍ ന​ട​ന്ന മോ​ഷ​ണ​ത്തി​ലും വീ​ട്ടു​ജോ​ലി​ക്കാ​രെ സം​ശ​യി​ക്കു​ന്ന​താ​യി പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

തു​ട​ര്‍​ന്ന് പൊ​ലീ​സ് ഒ​രു വീ​ട്ടു​ജോ​ലി​ക്കാ​രി​യെ​യും ഡ്രൈ​വ​റെ​യും അ​റ​സ്റ്റ് ചെ​യ്തു. നാ​ലു​വ​ര്‍​ഷം കൊ​ണ്ട് നി​ര​വ​ധി ആ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ച്ച​താ​യി വേ​ല​ക്കാ​രി സ​മ്മ​തി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment