നി​പ പി​ന്‍​വാ​ങ്ങി; രോ​ഗ​ബാ​ധി​ത​രാ​യ നാ​ലു​പേ​ര്‍​ക്കും ഡ​ബി​ള്‍ നെ​ഗ​റ്റീ​വ്

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ പി​ടി​ച്ചു​കു​ലു​ക്കി​യ നി​പ വൈ​റ​സ് ബാ​ധി​ച്ച നാ​ലു രോ​ഗി​ക​ള്‍​ക്കും ഡ​ബി​ള്‍ നെ​ഗ​റ്റീ​വ്. ഒ​മ്പ​തു വ​യ​സു​കാ​ര​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള രോ​ഗി​ക​ളാ​ണ് രോ​ഗ മു​ക്ത​രാ​യ​ത്.

ഇ​വ​ര്‍​ക്ക് ഇ​ട​വേ​ള​ക​ളി​ല്‍ ന​ട​ത്തി​യ ര​ണ്ടു പ​രി​ശോ​ധ​ന​ക​ളും നെ​ഗ​റ്റീ​വാ​യതോടെയാണ് ഡബിൾ നെഗറ്റീവായതായതായി ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്.

നി​പ ബാ​ധി​ച്ചു മ​രി​ച്ച കു​റ്റ്യാ​ടി മ​രു​തോ​ങ്ക​ര ക​ള്ളാ​ട് എ​ട​വ​ല​ത്ത് മു​ഹ​മ്മ​ദ​ലി​യ​ലു​ടെ മ​ക​നാ​ണ് ഒ​മ്പ​തു വ​യ​സു​കാ​ര​ന്‍. മു​ഹ​മ്മ​ദ​ലി​യു​ടെ ഭാ​ര്യാ സ​ഹോ​ദ​രാ​ണ് മ​റ്റൊ​രാ​ള്‍.

കോ​ഴി​ക്കോ​ട് ഇ​ഖ്‌​റ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ന്‍, ഇ​വി​ടെ ഒ​രു രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പി​നു​പോ​യ ഫ​റോ​ക്ക് സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് നി​പ പോ​സി​റ്റീ​വാ​യി മിം​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ല്‍ ക​ഴി​ഞ്ഞ മ​റ്റു​ള്ള​വ​ര്‍.

ഇ​വ​ര്‍​ക്കെ​ല്ലാ​വ​ര്‍​ക്കും ഇ​ന്നെ​ല ന​ട​ത്തി​യ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണ്.​ഇ​തി​ല്‍ ഒ​മ്പ​തു വ​യ​സു​കാ​ര​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി​രു​ന്നു.

വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു കു​റേ ദി​വ​സം. ഓ​ഗ​സ്റ്റ് മാ​സം 30ന് ​മ​രി​ച്ച മ​ര​തോ​ങ്ക​ര ക​ള്ളാ​ട്ടെ മു​ഹ​മ്മ​ദ​ലി​യാ​ണ് (49) നി​പ വൈ​സ​റി​ന്‍റെ ഉ​റ​വി​ടം.

Related posts

Leave a Comment