ദിലീപ് വിരോധികള്‍ അബിയുടെ മരണത്തെയും ചൂഷണം ചെയ്യുന്നു! വ്യാജ പ്രചരണങ്ങള്‍ക്കായി മാനത്തെ കൊട്ടാരത്തെ കൂട്ടുപിടിയ്‌ക്കേണ്ട കാര്യമില്ല; തിരക്കഥാകൃത്ത് റോബിന്‍ തിരുമല വ്യക്തമാക്കുന്നു

നടനും മിമിക്രി താരവുമായ അബിയുടെ മരണത്തോടെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പഴയ ഒരു വാര്‍ത്ത പ്രചരിക്കുകയാണ്. ദിലീപ് നായകനായി മാറിയ മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലെ വേഷം അബിയില്‍ നിന്നും ദിലീപ് തട്ടിയെടുത്തതാണെന്നാണ് പ്രചരിക്കുന്നത്. ഈ സാഹചര്യത്തില്‍ അബിയെ പുറത്താക്കി ദിലീപ് നായകവേഷം തട്ടിയെടുത്തുവെന്ന വ്യാജ പ്രചാരങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റോബിന്‍ തിരുമല. റോബിന്‍ തിരുമലയും കലാഭവന്‍ അന്‍സാറും ചേര്‍ന്ന് രചന നിര്‍വ്വഹിച്ച് സുനില്‍ സംവിധാനം ചെയ്ത ചിത്രമാണ് മാനത്തെ കൊട്ടാരം.

അബിയെ ആയിരുന്നു ആദ്യം നായകനായി പരിഗണിച്ചിരുന്നത് എന്നും, പിന്നീട് ദിലീപ് ഇടപെട്ട് ആ വേഷം തട്ടിയെടുക്കുകയായിരുന്നെന്നുമുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നാണ് അദ്ദേഹം പറയുന്നത്. കഥയുടെ ചര്‍ച്ച മുതല്‍ ഷൂട്ടിംഗ് തുടങ്ങും വരെ ഒരു ഘട്ടത്തിലും ദിലീപിനെ അല്ലാതെ മറ്റാരെയും ഞങ്ങള്‍ നായകനായി പരിഗണിച്ചിരുന്നില്ല. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങി ആദ്യ ദിനങ്ങളില്‍ തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്ന അന്തരിച്ച നടന്‍ സാഗര്‍ ഷിയാസിന് പകരം നാദിര്‍ഷാ വരികയായിരുന്നു.

തികച്ചും സംവിധായകന്റെ തീരുമാന പ്രകാരം മാത്രമായിരുന്നു അത്. അതുമാത്രമാണ് ഒരു മാറ്റം ഉണ്ടായത്. അതിനു ശേഷം ഞങ്ങള്‍ ഒരുക്കിയ ആലഞ്ചേരി തമ്പ്രാക്കള്‍ എന്ന ചിത്രത്തിലും ദിലീപ് നായകനായി. ദിലീപ് എന്ന നടന്‍ തന്റെ സഹപ്രവര്‍ത്തകരെ പാരവയ്ക്കുകയോ അവരുടെ വേഷങ്ങള്‍ തട്ടിയെടുക്കുകയോ ചെയ്തതായി അനുഭവമില്ലെന്നും ദിലീപിനെ അവഹേളിക്കാന്‍ മാനത്തെ കൊട്ടാരത്തെ കൂട്ട് പിടിക്കേണ്ടെന്നും റോബിന്‍ പറയുന്നു.

 

 

Related posts