രോഹിതിനു പിഴ

കോ​ല്‍ക്ക​ത്ത: ഐ​പി​എ​ലി​ല്‍ കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ അം​പ​യ​റി​ന്‍റെ തീ​രു​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സ്റ്റം​പ് ത​ട്ടി​യി​ട്ട മും​ബൈ ഇ​ന്ത്യ​ന്‍സ് നാ​യ​ക​ന്‍ രോ​ഹി​ത് ശ​ര്‍മ​യ്ക്ക് പി​ഴ.

മാ​ച്ച് ഫീ​യു​ടെ 15 ശ​ത​മാ​ന​മാ​ണ് പി​ഴ വി​ധി​ച്ച​ത്. മ​ത്സ​ര​ത്തി​ല്‍ ഹാ​രി ഗു​ര്‍ണി​യു​ടെ പ​ന്തി​ല്‍ രോ​ഹി​ത് എ​ല്‍ബി​യി​ല്‍ കു​രു​ങ്ങി​യാ​ണ് പു​റ​ത്താ​യ​ത്. തീ​രു​മാ​നം റി​വ്യൂ ചെ​യ്‌​തെ​ങ്കി​ലും പു​റ​ത്താ​ണെ​ന്നു വ്യ​ക്ത​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് രോ​ഹി​ത് പ​വ​ലി​യ​നി​ലേ​ക്കു മ​ട​ങ്ങും വ​ഴി അം​പ​യ​റി​നു മു​ന്നി​ല്‍ സ്റ്റം​പ് ത​ട്ടി​ത്തെ​റി​പ്പി​ച്ച​ത്.

ഔ​ട്ട് വി​ളി​ച്ച അം​പ​യ​റി​നു തൊ​ട്ടു മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം.നാ​ലാം ഓ​വ​റി​ന്‍റെ മൂ​ന്നാം പ​ന്തി​ല്‍ ഹാ​രി ഗു​ര്‍ണി​യാ​ണ് രോ​ഹി​തി​നെ വി​ക്ക​റ്റി​നു മു​ന്നി​ല്‍ കു​രു​ക്കി​യ​ത്.

Related posts