രോഹിത്, കോഹ്ലി താണ്ഡവത്തില്‍ ബംഗ്ലാ കടുവകള്‍ കടലാസുപുലികളായി; വീണ്ടും ഇന്ത്യ-പാക് ഏറ്റുമുട്ടല്‍

rohit_1506

ബ​ർ​മിം​ഗ്ഹാം: ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ വീ​ണ്ടും ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ ഏ​റ്റു​മു​ട്ട​ൽ. അ​യ​ൽ​ക്കാ​രാ​യ ബം​ഗ്ലാ​ദേ​ശി​നെ ഒ​ന്പ​തു വി​ക്ക​റ്റി​നു ത​ക​ർ​ത്താ​ണ് കോ​ഹ്ലി​യും സം​ഘ​വും ഫൈ​ന​ലി​ലേ​ക്കു മാ​ർ​ച്ച് ചെ​യ്ത​ത്. ബം​ഗ്ലാ​ദേ​ശ് ഉ​യ​ർ​ത്തി​യ 265 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ 59 പ​ന്ത് ശേ​ഷി​ക്കെ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു. സെ​ഞ്ചു​റി​യു​മാ​യി രോ​ഹി​ത് ശ​ർ​മ മു​ന്നി​ൽ​നി​ന്നു ന​യി​ച്ച​പ്പോ​ൾ അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യും ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​നും മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് ഇ​ന്ത്യ ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ഫൈ​ന​ലി​ൽ എ​ത്തു​ന്ന​ത്.

129 പ​ന്തി​ൽ 15 ബൗ​ണ്ട​റി​ക​ളും ഒ​രു സി​ക്സ​റും ഉ​ൾ​പ്പെ​ടെ​യാ​യി​രു​ന്നു രോ​ഹി​തി​ന്‍റെ 123 റ​ണ്‍​സ്. കോ​ഹ്ലി 96 റ​ണ്‍​സു​മാ​യി വി​ജ​യ​ത്തി​ൽ രോ​ഹി​തി​നു കൂ​ട്ടു​നി​ന്നു. 78 പ​ന്ത് നീ​ണ്ട ഇ​ന്നിം​ഗ്സി​ൽ കോ​ഹ്ലി 13 ത​വ​ണ പ​ന്ത് ബൗ​ണ്ട​റി ക​ട​ത്തി. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ ധ​വാ​നൊ​പ്പം 87 റ​ണ്‍​സും കോ​ഹ്ലി​ക്കൊ​പ്പം ര​ണ്ടാം വി​ക്ക​റ്റി​ൽ 178 റ​ണ്‍​സും കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ രോ​ഹി​തി​നാ​യി. രോ​ഹി​തി​ന്‍റെ 11-ാം സെ​ഞ്ചു​റി​യാ​യി​രു​ന്നു ഇ​ത്. ഇ​ന്ത്യ​ക്ക് ന​ഷ്ട​മാ​യ ധ​വാ​ന്‍റെ വി​ക്ക​റ്റ് മ​ഷ്റാ​ഫെ മൊ​ർ​ത്താ​സ സ്വ​ന്ത​മാ​ക്കി.

നേ​ര​ത്തെ, പ​ര​ന്പ​ര​യി​ലു​ട​നീ​ളം മി​ക​ച്ച ഫോം ​തു​ട​രു​ന്ന ത​മിം ഇ​ഖ്ബാ​ൽ, മു​ഷ്ഫി​ഖ​ർ റ​ഹിം എ​ന്നി​വ​രു​ടെ അ​ർ​ധ​സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് ബം​ഗ്ലാ​ദേ​ശ് നി​ശ്ചി​ത ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 264 റ​ണ്‍​സ് നേ​ടി​യ​ത്. മൂ​ന്നാം വി​ക്ക​റ്റി​ൽ ത​മി​മും മു​ഷ്ഫി​ഖ​റും ചേ​ർ​ന്നു കൂ​ട്ടി​ച്ചേ​ർ​ത്ത 123 റ​ണ്‍​സാ​ണ് ബം​ഗ്ലാ ഇ​ന്നിം​ഗ്സി​ന്‍റെ ന​ട്ടെ​ല്ലാ​യി.

ടോ​സ് നേ​ടി​യ ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച ടീ​മി​നെ സെ​മി​യി​ലും ഇ​ന്ത്യ നി​ല​നി​ർ​ത്തി. ആ​ദ്യ ഓ​വ​റി​ലെ അ​വ​സാ​ന പ​ന്തി​ൽ സൗ​മ്യ സ​ർ​ക്കാ​രി​നെ പ​വ​ലി​യ​നി​ൽ തി​രി​ച്ചെ​ത്തി​ച്ച ഭു​വ​നേ​ശ്വ​ർ കു​മാ​ർ നാ​യ​ക​ന്‍റെ പ്ര​തീ​ക്ഷ കാ​ത്തു. സ്കോ​ർ 33ൽ ​സാ​ബി​ർ റ​ഹ്മാ​നെ​യും ഭു​വി മ​ട​ക്കി. ഇ​തി​നു​ശേ​ഷ​മാ​യി​രു​ന്നു ത​മിം-​മു​ഷ്ഫി​ഖ​ർ കൂ​ട്ടു​കെ​ട്ട്.

ഇ​ന്ത്യ​ൻ ബൗ​ളിം​ഗി​നെ കീ​റി​മു​റി​ച്ച ത​മി​മും മു​ഷ്ഫി​ഖ​റും തു​ട​ർ​ച്ച​യാ​യി ബൗ​ണ്ട​റി​ക​ൾ പാ​യി​ച്ചു. കോ​ഹ്ലി ബൗ​ള​ർ​മാ​രെ മാ​റി​മാ​റി ഉ​പ​യോ​ഗി​ച്ചെ​ങ്കി​ലും കൂ​ട്ടു​കെ​ട്ട് പി​രി​ഞ്ഞി​ല്ല. ഇ​തി​നി​ടെ ഇ​രു​വ​രും അ​ർ​ധ​സെ​ഞ്ചു​റി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ഒ​ടു​വി​ൽ 28-ാം ഓ​വ​റി​ൽ കേ​ദാ​ർ യാ​ദ​വ് ത​മി​മി​നെ മ​ട​ക്കി കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ചു. പു​റ​ത്താ​കു​ന്ന​തി​നു മു​ന്പ് 82 പ​ന്തി​ൽ ഏ​ഴു ബൗ​ണ്ട​റി​ക​ളും ഒ​രു സി​ക്സ​റും ഉ​ൾ​പ്പെ​ടെ ത​മിം 70 റ​ണ്‍​സ് നേ​ടി. പി​ന്നാ​ലെ മു​ഷ്ഫി​ഖ​റും(61) കേ​ദാ​ർ യാ​ദ​വി​ന് ഇ​ര​യാ​യി.

തു​ട​ർ​ന്നെ​ത്തി​യ​വ​രി​ൽ ആ​ർ​ക്കും മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ചെ​ങ്കി​ലും മു​ത​ലാ​ക്കാ​നാ​യി​ല്ല. ഷ​ക്കി​ബ്(15), മ​ഹ​മ്മ​ദു​ള്ള(21), മൊ​സാ​ദ​ക് ഹു​സൈ​ൻ(15) എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മ​ധ്യ​നി​ര​യു​ടെ സം​ഭാ​വ​ന. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ മൊ​ർ​ത്താ​സ(30*)​യും ട​സ്കി​ൻ അ​ഹ​മ്മ​ദും(10*) ചേ​ർ​ന്നു ന​ട​ത്തി​യ ചെ​റു​ത്തു​നി​ൽ​പ്പാ​ണ് ബം​ഗ്ലാ​ദേ​ശി​നെ ഭേ​ദ​പ്പെ​ട്ട​നി​ല​യി​ൽ എ​ത്തി​ച്ച​ത്.

ഇ​ന്ത്യ​ക്കാ​യി കേ​ദാ​ർ യാ​ദ​വ്, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, ജ​സ്പ്രീ​ത് ബും ​എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​തം നേ​ടി. ജ​ഡേ​ജ ഒ​രു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. അ​ശ്വി​ൻ പ​ത്ത് ഓ​വ​ർ എ​റി​ഞ്ഞെ​ങ്കി​ലും വി​ക്ക​റ്റൊ​ന്നും ല​ഭി​ച്ചി​ല്ല.

Related posts