സ്പാ​​നി​​ഷ് ക്ല​​ബ് സ്വന്തമാക്കി സിആർ7

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ര​ണ്ടാം ഡി​വി​ഷ​ന്‍ ഫു​ട്‌​ബോ​ള്‍ ക്ല​ബ്ബാ​യ അ​ല്‍​മേ​രി​യ​യെ സ്വ​ന്ത​മാ​ക്കി പോ​ര്‍​ച്ചു​ഗ​ല്‍ സൂ​പ്പ​ര്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ. അ​ല്‍​മെ​രി​യ​യു​ടെ 25 ശ​ത​മാ​നം ഓ​ഹ​രി​യാ​ണ് റൊ​ണാ​ള്‍​ഡോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സി​ആ​ർ‍7 സ്‌​പോ​ര്‍​ട്‌​സ് ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് ക​മ്പ​നി സ്വ​ന്ത​മാ​ക്കി​യ​ത്. എ​ത്ര തു​ക​യാ​ണ് ഇ​തി​നാ​യി മു​ട​ക്കി​യ​തെ​ന്നു പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

2025 മേ​യ് മു​ത​ല്‍ അ​ല്‍​മേ​രി​യ​യെ സൗ​ദി ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് ഗ്രൂ​പ്പ് ഏ​റ്റെ​ടു​ത്തി​രു​ന്നു. ഈ ​മാ​സം അ​ഞ്ചി​ന് 41 വ​യ​സ് പൂ​ര്‍​ത്തി​യാ​യ റൊ​ണാ​ള്‍​ഡോ, ഒ​രു ഫു​ട്‌​ബോ​ള്‍ ക്ല​ബ് സ്വ​ന്ത​മാ​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം നേ​ര​ത്തേ പ​ങ്കു​വ​ച്ചി​രു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യം. നി​ല​വി​ല്‍ സൗ​ദി പ്രൊ ​ലീ​ഗ് ക്ല​ബ്ബാ​യ അ​ല്‍ ന​സ​ര്‍ എ​ഫ്‌​സി​ക്കു വേ​ണ്ടി​യാ​ണ് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ ക​ളി​ക്കു​ന്ന​ത്. 2027 ജൂ​ണ്‍ വ​രെ റൊ​ണാ​ള്‍​ഡോ​യ്ക്ക് അ​ല്‍ ന​സ​റു​മാ​യി ക​രാ​ര്‍ ഉ​ണ്ട്.

റൊ​ണാ​ള്‍​ഡോ റി​ക്കാ​ര്‍​ഡ്
റി​യാ​ദ്: സൗ​ദി പ്രൊ ​ലീ​ഗ് ക്ല​ബ്ബാ​യ അ​ല്‍ ന​സ​ര്‍ എ​ഫ്‌​സി​യു​ടെ എ​ക്കാ​ല​ത്തെ​യും ടോ​പ് സ്‌​കോ​റ​ര്‍ എ​ന്ന റി​ക്കാ​ര്‍​ഡ് ഇ​നി പോ​ര്‍​ച്ചു​ഗ​ല്‍ ഇ​തി​ഹാ​സം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യ്ക്കു സ്വ​ന്തം. അ​ല്‍ ന​ജ്മ എ​ഫ്‌​സി​ക്ക് എ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ 5-0ന് ​അ​ല്‍ ന​സ​ര്‍ ജ​യി​ച്ച​പ്പോ​ള്‍ ഒ​രു ഗോ​ള്‍ റൊ​ണാ​ള്‍​ഡോ​യു​ടെ വ​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ അ​ല്‍ ന​സ​ര്‍ ജ​ഴ്‌​സി​യി​ല്‍ റൊ​ണാ​ള്‍​ഡോ​യു​ടെ ഗോ​ള്‍ സ​മ്പാ​ദ്യം 121ല്‍ ​എ​ത്തി. ഏ​ഴാം മി​നി​റ്റി​ല്‍ പെ​നാ​ല്‍​റ്റി​യി​ലൂ​ടെ ആ​യി​രു​ന്നു അ​ല്‍ ന​ജ്മ​യ്ക്ക് എ​തി​രാ​യ റൊ​ണാ​ള്‍​ഡോ​യു​ടെ ഗോ​ള്‍.
ഇ​തോ​ടെ ക​രി​യ​റി​ല്‍ റൊ​ണാ​ള്‍​ഡോ​യു​ടെ ആ​കെ ഗോ​ള്‍ എ​ണ്ണം 965ല്‍ ​എ​ത്തി. 1000 ക​രി​യ​ര്‍ ഗോ​ള്‍ എ​ന്ന മാ​ജി​ക്ക് ന​മ്പ​റി​ലേ​ക്ക് 35 എ​ണ്ണ​ത്തി​ന്‍റെ അ​ക​ലം മാ​ത്ര​മാ​ണ് സി​ആ​ര്‍7​ന് ഇ​നി​യു​ള്ള​ത്.

Related posts

Leave a Comment