സാ​ക്ഷ​ര കേ​ര​ളം..! പ​രീ​ക്ഷാ​പേ​ടി മാ​റാ​ൻ പ്ര​ത്യേ​ക പൂ​ജ; പ​ല​ദി​വ​സ​ങ്ങ​ളി​ലാ​യി പീ​ഡി​പ്പി​ച്ച​ത് പൂ​ജാ​മു​റി​യി​ൽ​വെ​ച്ച്; ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച പൂ​ജാ​രി കു​റ്റ​ക്കാ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ബാ​ധ ഒ​ഴി​പ്പി​ക്കാ​നെ​ന്ന വ്യാ​ജേ​ന പീ​ഡി​പ്പി​ച്ച പൂ​ജാ​രി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി തി​രു​വ​ന​ന്ത​പു​രം പോ​ക്സോ കോ​ട​തി. ക​ണ്ണ​മ്മൂ​ല ബാ​ല​സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യാ​യി​രു​ന്ന ബി​നീ​ഷ് (45) ആ​ണ് കേ​സി​ലെ പ്ര​തി.

2019ൽ ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പ​രീ​ക്ഷ പേ​ടി​യു​ണ്ടാ​യി​രു​ന്ന 14കാ​രി​യെ അ​മ്മ പൂ​ജ​യ്ക്കാ​യി ബി​നീ​ഷി​ന്‍റെ പ​ക്ക​ൽ കൊ​ണ്ടു​പോ​യി​രു​ന്നു. എ​ന്നാ​ൽ കു​ട്ടി​ക്ക് ബാ​ധ ക​യ​റി​യി​ട്ടു​ണ്ടെ​ന്നും ഒ​ഴി​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക പൂ​ജ ആ​വ​ശ്യ​മാ​ണെ​ന്നും ബി​നീ​ഷ് അ​റി​യി​ച്ചു.

ഇ​തേ തു​ട​ർ​ന്ന് കു​ട്ടി​യെ പൂ​ജാ​മു​റി​ക്കു​ള്ളി​ൽ കൂ​ട്ടി​കൊ​ണ്ടു​പോ​യി പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി പ്ര​തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നും കു​ട്ടി​യു​ടെ പ​രീ​ക്ഷ പേ​ടി മാ​റാ​ത്ത​തി​നാ​ൽ കു​ട്ടി​യെ അ​മ്മ അ​ടു​ത്തു​ള്ള ഒ​രു മെ​ന്‍റ​ൽ എ​യ്‌​ഡ്‌ ക്യാ​മ്പി​ൽ കൊ​ണ്ടു​പോ​യി.

അ​വി​ടു​ത്തെ ഡോ​ക്ട​റി​നോ​ട് കു​ട്ടി പീ​ഡ​ന​വി​വ​രം അ​റി​യി​ച്ചു. ഡോ​ക്ട​ർ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത​ത്. ഈ ​മാ​സം 28ന് ​കേ​സി​ൽ കോ​ട​തി വി​ധി പ​റ​യും.

Related posts

Leave a Comment