ബൈ​ക്കും യാ​ത്ര​ക്കാ​ര​നും കാ​യ​ലി​ൽ വീണ സംഭവം; റോ ​റോ ജെ​ട്ടി​ക​ളി​ലെ സു​ര​ക്ഷാ വീഴ്ചയെന്ന് പാ​സ​ഞ്ചേ​ഴ്സ് അ​സോ​സിയേഷൻ

വൈ​പ്പി​ൻ: വ്യാ​ഴാ​ഴ്ച രാ​ത്രി ഫോ​ർ​ട്ടു​കൊ​ച്ചി​യി​ൽ റോ ​റോ ജ​ങ്കാ​റി​ൽ നി​ന്ന് ബൈ​ക്കും യാ​ത്ര​ക്കാ​ര​നും കാ​യ​ലി​ൽ പ​തി​ക്കാ​നു​ണ്ടാ​യ കാ​ര​ണം ജെ​ട്ടി​യി​ലെ സു​ര​ക്ഷാ വീ​ഴ്ച​യെ​ന്ന് ഫോ​ർ​ട്ടു​കൊ​ച്ചി-​വൈ​പ്പി​ൻ ഫെ​റി പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി.

മു​ൻ​കാ​ല​ങ്ങ​ളി​ൽ ജ​ങ്കാ​ർ ജെ​ട്ടി വി​ട്ടു​പോ​കു​ന്ന​തി​നു മു​ന്പാ​യി ത​ന്നെ ജെ​ട്ടി​യി​ലേ​ക്കു​ള​ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ഒ​രു ച​ങ്ങ​ല വ​ലി​ച്ചു​കെ​ട്ടി പ്ര​വേ​ശ​നം ത​ട​യു​മാ​യി​രു​ന്നു. ജെ​ട്ടി വി​ടു​ന്ന ജ​ങ്കാ​റി​ലേ​ക്ക് ധൃ​തി​യി​ൽ ഓ​ടി​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളെ ത​ട​യാ​നാ​ണ് ഇ​ങ്ങി​നെ ചെ​യ്തി​രു​ന്ന​ത്. മാ​ത്ര​മ​ല്ല ജ​ങ്കാ​ർ വി​ട്ട് പോ​യാ​ലും ഒ​രു ജീ​വ​ന​ക്കാ​ര​ൻ ഇ​ങ്ങി​നെ​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ ജെ​ട്ടി​യി​ൽ ത​ന്നെ ഉ​ണ്ടാ​കും.

എ​ന്നാ​ൽ റോ ​റോ സ​ർ​വീ​സ് ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ഈ ​സം​വി​ധാ​നം നി​ല​ച്ചു​വെ​ന്നാ​ണ് പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ​റ​യു​ന്ന​ത്. ഇ​ത് സ​ർ​വീ​സ് ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന കി​ൻ​കോ​യു​ടെ ലാ​ഭ​ക്കൊ​തി​മൂ​ല​മാ​ണെ​ന്നും അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ക്കു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജെ​ട്ടി​യി​ലെ സു​ര​ക്ഷ കൊ​ച്ചി​ൻ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഇ​ന്ന​ലെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​നു ഉ​ത്ത​ര​വാ​ദി കി​ൻ​കോ ആ​ണെ​ന്നും ബൈ​ക്കുമാ​യി കാ​യ​ലി​ൽ വീ​ണ യാ​ത്ര​ക്കാ​ര​നു​ണ്ടാ​യ ന​ഷ്ട​വും ചി​കി​ത്സാ ചെ​ല​വും കി​ൻ​കോ വ​ഹി​ക്ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സീ​സ് ച​മ്മി​ണി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts