റോ​സി പാ​സ്റ്റ​ർ കോ​ട്ട​യ​ത്ത്; പാസ്റ്റർ കേരളത്തിലെത്തിയതിൽ നമ്മൾ അസ്വസ്ഥർ; സൂക്ഷിച്ചു നിരീക്ഷിച്ചാൽ വരാൻപോകുന്നതിന്‍റെ മുന്നറിയിപ്പാണിതെന്ന് മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: മ​രു​ഭൂ​മി​യി​ൽ കാ​ണ​പ്പെ​ടു​ന്ന ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളു​ടെ ഇ​ഷ്ട​നാ​ടാ​യി കേ​ര​ളം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ത് ന​മ്മ​ളെ വ​ല്ലാ​തെ അ​സ്വ​സ്ഥ​മാ​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ണ്ണൂ​രി​ൽ ന​ട​ന്ന ജൈ​വ​വൈ​വി​ധ്യ കോ​ണ്‍​ഗ്ര​സി​ലാ​ണ് കേ​ര​ളം മ​രു​ഭൂ​മി​യാ​യി മാ​റി​യേ​ക്കാ​മെ​ന്ന ഭീ​തി​പ്പെ​ടു​ത്തു​ന്ന മു​ന്ന​റി​യി​പ്പ് മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യ​ത്.

നാ​ടി​ന്‍റെ കാ​ലാ​വ​സ്ഥ​യ്ക്കു വ​ലി​യ മാ​റ്റ​മാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. നാ​ട്ടി​ലേ​ക്ക് സൂ​ക്ഷി​ച്ചു നോ​ക്കി​യാ​ൽ കാ​ലാ​വ​സ്ഥാ മാ​റ്റം പ്ര​തി​ഫ​ലി​ക്കു​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണം കാ​ണാം. ഒ​രി​നം ദേ​ശാ​ട​ന​പ​ക്ഷി​യ്ക്ക് കേ​ര​ളം ഇ​ഷ്ട​ഭൂ​മി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​ത് ന​മ്മ​ളെ​യെ​ല്ലാം അ​സ്വ​സ്ഥ​മാ​ക്കു​ന്ന​താ​ണ്. മ​രു​ഭൂ​മി​ക​ളി​ൽ മാ​ത്രം ക​ണ്ടു​വ​രു​ന്ന ദേ​ശാ​ട​ന പ​ക്ഷി​ക​ൾ, ഇ​വ​രു​ടെ ഇ​ഷ്ട ഭൂ​മി​യാ​യി കേ​ര​ളം മാ​റി​യി​ട്ടു​ണ്ട്, അ​ത് ന​മ്മു​ടെ നാ​ടി​ന് ആ​പ​ത്താ​ണ്.

വ​ട​ക്കേ ഇ​ന്ത്യ​യു​ടെ ചൂ​ടേ​റി​യ സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്രം ക​ണ്ടു​വ​രു​ന്ന റോ​സി പാ​സ്റ്റ​ർ എ​ന്ന ഇ​നം പ​ക്ഷി കോ​ട്ട​യം തി​രു​ന​ക്ക​ര ഭാ​ഗ​ങ്ങ​ളി​ൽ ധാ​രാ​ള​മാ​യി ക​ണ്ടു​വ രു​ന്നു​ണ്ട്. വ​ല്ലാ​ത്തൊ​രു മു​ന്ന​റി​യി​പ്പാ​ണ് ഈ ​പ​ക്ഷി​ക​ളു​ടെ വ​ര​വ് ന​ൽ​കു​ന്ന​ത്. നാ​ടി​ന്‍റെ ജൈ​വ​വൈ​ധ്യ​ത്തി​ലും വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

https://www.facebook.com/PinarayiVijayan/videos/2136213229777380/?t=25

Related posts