റോ​യ​ൽ വ്യൂ​വി​ന്‍റെ അ​പ​ക​ടം: കഥ​ പൊ​ളി​ഞ്ഞു, ഡ്രൈ​വ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ

ചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ​ടി സി ​യു​ടെ അ​ഭി​മാ​ന​മാ​യ ഇ​രു നി​ല ക​ണ്ണാ​ടി ര​ഥം (ഡ​ബി​ൾ ഡ​ക്ക​ർ ബ​സ് )അ​പ​ക​ട​ത്തി​ൽ​പെ​ട്ട​പ്പോ​ൾ ക​ള്ളക്ക​ഥ ച​മ​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ.​ മൂ​ന്നാ​ർ ഡി​പ്പോ​യി​ലെ മു​ഹ​മ്മ​ദ്.​കെ.​പിയാ​ണ് ശി​ക്ഷാ ന​ട​പ​ടി​ക്ക് വി​ധേ​യ​നാ​യ​ത്.

മൂ​ന്നാ​റി​ലെ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് കു​റ​ഞ്ഞ ചി​ല​വി​ൽ കാ​ഴ്ച​ക​ൾ ക​ണ്ട് ആ​സ്വ​ദി​ക്കാ​നാ​ണ് റോ​യ​ൽ വ്യൂ ​എ​ന്ന ഡ​ബി​ൾ ഡ​ക്ക​ർ കെഎ​സ്ആ​ർടി​സി സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ 12 -ന് 2.45 ​ന് ആ​ന​യി​റ​ങ്ക​ലി​ൽ നി​ന്ന് മൂ​ന്നാ​റി​ലേ​ക്ക് വ​രു​മ്പോ​ൾ റോ​യ​ൽ വ്യൂ ​നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ന്‍റെ ഇ​ട​തു​വ​ശ​ത്തു​ള്ള വി​ശ്ര​മ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. ഇ​ട​തു വ​ശ​ത്തെ​ ട​യ​റും ഓ​ട​യി​ലാ​യി. ബ​സി​ന്‍റെ ഇ​ട​തു​വ​ശ​ത്തും ബം​പ​റി​നും കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി.

എ​തി​ർ ഭാ​ഗ​ത്തു​നി​ന്ന് അ​മി​ത​വേ​ഗ​ത്തി​ൽ എ​ത്തി​യ കാ​ർ മ​റ്റൊ​രു കാ​റി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്തു​വ​ന്ന​പ്പോ​ൾ വെട്ടിച്ചുമാ​റ്റി​യ​താ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നാണ് മൊ​ഴി​യാ​യി മു​ഹ​മ്മ​ദ് ന​ല്കി​യ​ത്.

സിഎംഡി യു​ടെ സ്ക്വാ​ഡി​ലെ ഇ​ൻ​സ്പെ​ക്ട​ർ ഇ​ൻ ചാ​ർ​ജ് എം.​എ​സ്. സാം​സ​ൺ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​വി​ടെ അ​ങ്ങ​നെ​യൊ​രു കാ​ർ എ​തി​ർ ഭാ​ഗ​ത്തു​നി​ന്നു വ​ന്നി​ട്ടി​ല്ലെ​ന്നും അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നും സിസിടിവി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ക​ണ്ടെ​ത്തി. സാം​സ​ന്‍റെ റി​പ്പോ​ർ​ട്ടി​നെത്തുട​ർ​ന്നാ​ണ് മു​ഹ​മ്മ​ദ്. കെ.​ പിയെ ​അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻഡ്് ചെ​യ്ത​ത്.

Related posts

Leave a Comment