പ്ലസ് വൺ വിദ്യാർഥികളെ കാണാതായതായി പരാതി; ഒരേ ക്ലാസിൽ പഠിക്കുന്ന ഇവർ മുംബൈയ്ക്ക് കടന്നതായി സൂചന 

കോ​ട്ട​യം: ര​ണ്ട് പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​ക​ളെ കാ​ണാ​താ​യെ​ന്ന പ​രാ​തി​യി​ൽ ക​റു​ക​ച്ചാ​ൽ, മ​ല്ല​പ്പ​ള്ളി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ല്ല​പ്പ​ള്ളി ആ​നി​ക്കാ​ട് സ്വ​ദേ​ശി​യെ കാ​ണാ​താ​യ​തി​ന് മ​ല്ല​പ്പ​ള്ളി​പോലീസും ശാ​ന്തി​പു​രം സ്വ​ദേ​ശി​യെ കാ​ണാ​താ​യ​തി​ന് ക​റു​ക​ച്ചാ​ൽ പോ​ലീ​സും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ഇ​ന്ന​ലെ രാ​വി​ലെ സ്കൂ​ളി​ലേ​ക്ക് പോ​യ ഇ​രു​വ​രും വൈ​കു​ന്നേ​ര​മാ​യി​ട്ടും തി​രി​കെ വ​രാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.ഒ​രാ​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ണു​ണ്ട്. തൃ​ശൂ​രി​ൽ എ​ത്തി​യ​താ​യി സൈ​ബ​ർ സെ​ല്ലി​ന് വി​വ​രം ല​ഭി​ച്ചു. പി​ന്നീ​ട് ഫോ​ണ്‍ ഓ​ഫാ​ക്കി. തൃ​ശൂ​ർ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ​കുറി​ച്ച് സൂ​ച​ന​യൊ​ന്നും ല​ഭി​ച്ചി​ല്ല.

മും​ബൈ​ക്ക് പോ​ക​ണ​മെ​ന്നു സു​ഹൃ​ത്തി​നോ​ട് പ​റ​ഞ്ഞ​താ​യ വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് മും​ബൈ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്.കാ​ണാ​താ​യ ര​ണ്ടു പേ​രും വാ​യ്പൂ​രി​ലെ സ്കൂ​ളി​ലെ ഒ​രേ ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന​വ​രാ​ണ്.

Related posts