“പ്ര​വ​ർ​ത്ത​ക​രെ ത​ല്ലി​യാ​ൽ ചോ​ദി​ക്കാ​ൻ ഞ​ങ്ങ​ടെ പ്ര​സി​ഡ​ന്‍റ് വ​രും’ ; പ്രവർത്തകർക്ക് ആവേശമായി രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്.


കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ന് ആ​വേ​ശം കൂ​ട്ടി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ഷാ​ഫി പ​റ​മ്പി​ല്‍ എം​എ​ല്‍​എ​യെ ഉ​ള്‍​പ്പെ​ടെ പോ​ലീ​സ് ത​ട​യു​ന്ന​തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ച രാ​ഹു​ല്‍, “ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ക​രെ ത​ല്ലി​യാ​ൽ ചോ​ദി​ക്കാ​ൻ ഞ​ങ്ങ​ടെ പ്ര​സി​ഡ​ന്‍റ് വ​രും’ എ​ന്ന് കു​റി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ​എ​സ്‍​യു മാ​ര്‍​ച്ചി​നെത്തു​ട​ര്‍​ന്ന് ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ ഷാ​ഫി​യെ അ​ട​ക്കം ത​ട​ഞ്ഞി​രു​ന്നു.

മാ​ർ​ച്ചി​നു​ നേ​രേ ലാ​ത്തി​ചാ​ര്‍​ജും ന​ട​ത്തി. സം​ഘ​ർ​ഷ​ത്തി​ൽ എ​ട്ട് പ്ര​വ​ർ​ത്ത​ക​ർ​ക്കും നാ​ല് പോ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റു.

അ​റ​സ്റ്റി​ലാ​യ​വ​രെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ എം​എ​ൽ​എ​മാ​ര​ട​ക്ക​മു​ള്ള​വ​രെ പോ​ലീ​സ് കൈയേറ്റം ചെ​യ്തെ​ന്ന് ആ​രോ​പി​ച്ച് പ്ര​വ​ർ​ത്ത​ക​ർ ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു.

Related posts

Leave a Comment