രാജ്യത്ത് റ​​ബ​​ര്‍ ഉ​​ത്പാ​​ദ​​നം 8.57 ല​​ക്ഷം ട​​ണ്‍; കേ​​ര​​ള​​ത്തി​​ല്‍ കുത്തനെ കു​​റ​​ഞ്ഞു


കോ​​ട്ട​​യം: കാ​​ലം തെ​​റ്റി​​യ ക​​ഴി​​ഞ്ഞ വ​​ര്‍​ഷ​​വും റ​​ബ​​ര്‍ ഉ​​ത്പാ​​ദ​​ന​​ത്തി​​ല്‍ ഗ​​ണ്യ​​മാ​​യ വ​​ര്‍​ധ​​ന​​യെ​​ന്ന് റ​​ബ​​ര്‍ ബോ​​ര്‍​ഡ്. 2023-2024 സാ​​മ്പ​​ത്തി​​ക വ​​ര്‍​ഷം 8.57 ല​​ക്ഷം ട​​ണ്‍ സ്വാ​​ഭാ​​വി​​ക റ​​ബ​​റി​​ന്‍റെ ഉ​​ത്പാ​​ദ​​നം ന​​ട​​ന്ന​​താ​​യാ​​ണ് റ​​ബ​​ര്‍ ബോ​​ര്‍​ഡ് ത​​യാ​​റാ​​ക്കി​​യ ക​​ണ​​ക്ക്. മു​​ന്‍ സാ​​മ്പ​​ത്തി​​ക വ​​ര്‍​ഷം 8.39 ട​​ണ്ണാ​​യി​​രു​​ന്നു ഉ​​ത്പാ​​ദ​​നം.

ജൂ​​ണ്‍, ജൂ​​ലൈ മാ​​സ​​ങ്ങ​​ളി​​ല്‍ വ​​ര​​ള്‍​ച്ച​​യും തു​​ട​​ര്‍​ന്ന് ആ​​റു മാ​​സം മ​​ഴ​​യും ല​​ഭി​​ച്ച ക​​ഴി​​ഞ്ഞ വ​​ര്‍​ഷ​​വും ഉ​​ത്പാ​​ദ​​ന​​ത്തി​​ല്‍ വ​​ര്‍​ധ​​ന​​വു​​ള്ള​​താ​​യാ​​ണ് റ​​ബ​​ര്‍ ബോ​​ര്‍​ഡ് വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്. ഏ​​തു കാ​​ലാ​​വ​​സ്ഥ​​യി​​ലും കേ​​ര​​ള​​ത്തി​​ല്‍ പ്ര​​തി​​മാ​​സ ഉ​​ത്പാ​​ദ​​നം നാ​​ല്‍​പ​​തി​​നാ​​യി​​രം ട​​ണ്ണി​​ല്‍ കൂ​​ടു​​ത​​ലാ​​ണെ​​ന്ന് ബോ​​ര്‍​ഡ് അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു. ടാ​​പ്പിം​​ഗ് പൂ​​ര്‍​ണ​​മാ​​യി മു​​ട​​ങ്ങു​​ന്ന സീ​​സ​​ണി​​ലും സ്ഥി​​തി ഇ​​തു​​ത​​ന്നെ.

കേ​​ര​​ള​​ത്തി​​ല്‍ ക​​ഴി​​ഞ്ഞ വ​​ര്‍​ഷം മൂ​​ന്നു ല​​ക്ഷം ട​​ണ്ണി​​ല്‍ കൂ​​ടു​​ത​​ല്‍ ഉ​​ത്പാ​​ദ​​നം ന​​ട​​ന്നി​​ട്ടി​​ല്ലെ​​ന്നാ​​ണ് ആ​​ര്‍​പി​​എ​​സു​​ക​​ള്‍ വി​​ല​​യി​​രു​​ത്തു​​ന്ന​​ത്. റ​​ബ​​ര്‍ ബോ​​ര്‍​ഡ് പ​​റ​​യു​​ന്ന​​ത് ശ​​രി​​യെ​​ങ്കി​​ല്‍ വ​​ട​​ക്കു​​കി​​ഴ​​ക്ക​​ന്‍ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ റ​​ബ​​ര്‍ കൃ​​ഷി വ്യാ​​പ​​ന​​വും ഉ​​ത്പാ​​ദ​​ന​​വും കേ​​ര​​ള​​ത്തേ​​ക്കാ​​ള്‍ ഏ​​റെ മു​​ന്നി​​ലെ​​ത്തി​​യി​​രി​​ക്കു​​ന്നു.

നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ അ​​ടു​​ത്ത മൂ​​ന്നു വ​​ര്‍​ഷ​​ത്തി​​നു​​ള്ളി​​ല്‍ നാ​​ഗാ​​ലാ​​ന്‍​ഡ്, മി​​സോ​​റാം, മ​​ണി​​പ്പു​​ര്‍, ത്രി​​പു​​ര, ആ​​സാം സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ കേ​​ര​​ള​​ത്തി​​ന്‍റെ ഇ​​ര​​ട്ടി​​യോ​​ളം പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലേ​​ക്ക് റ​​ബ​​ര്‍കൃഷി വ്യാ​​പ​​ന​​മു​​ണ്ടാ​​കും. കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന​​ത്തെ​​ത്തു​​ര്‍​ന്ന് ക​​ഴി​​ഞ്ഞ വാ​​ര്‍​ഷി​​ക ഉ​​ത്പാ​​ദ​​നം അ​​ഞ്ച​​ര ല​​ക്ഷം ട​​ണ്ണി​​ല്‍ കു​​റ​​ഞ്ഞ​​താ​​യു​​ള്ള വി​​ല​​യി​​രു​​ത്ത​​ലി​​ലാ​​ണ് ഉ​​ത്പാ​​ദ​​നം കു​​ത്ത​​നെ വ​​ര്‍​ധി​​ച്ച​​താ​​യി റ​​ബ​​ര്‍ ബോ​​ര്‍​ഡ് പ​​റ​​യു​​ന്ന​​ത്.

റ​​ബ​​ര്‍ ആ​​ഭ്യ​​ന്ത​​ര ഉ​​പ​​യോ​​ഗം ക​​ഴി​​ഞ്ഞ സാ​​മ്പ​​ത്തി​​ക വ​​ര്‍​ഷം 14. 16 ല​​ക്ഷം ട​​ണ്ണാ​​യി ഉ​​യ​​ര്‍​ന്നു. മു​​ന്‍ വ​​ര്‍​ഷം 13.5 ല​​ക്ഷം ട​​ണ്ണാ​​യി​​രു​​ന്നു ഉ​​പ​​യോ​​ഗം. ഉ​​ത്പാ​​ദ​​ന​​ത്തി​​ന്‍റെ ഏ​​റെ​​ക്കു​​റെ ഇ​​ര​​ട്ടി​​യാ​​ണ് ഉ​​പ​​യോ​​ഗ​​മെ​​ന്നി​​രി​​ക്കെ​​യും ‍​വി​​ല ക​​ഴി​​ഞ്ഞ വ​​ര്‍​ഷ​​വും മെ​​ച്ച​​പ്പെ​​ട്ടി​​ല്ല. ക​​ഴി​​ഞ്ഞ സാ​​മ്പ​​ത്തി​​ക വ​​ര്‍​ഷം വ്യ​​വ​​സാ​​യി​​ക​​ള്‍ 4.92 ട​​ണ്‍ റ​​ബ​​ര്‍ 30 ശ​​ത​​മാ​​നം ചു​​ങ്കം അ​​ട​​ച്ച് ഇ​​റ​​ക്കു​​മ​​തി ചെ​​യ്തു.

അ​​തേ സ​​മ​​യം 10 ശ​​ത​​മാ​​നം മാ​​ത്രം ചു​​ങ്കം അ​​ട​​ച്ച് ആ​​സി​​യ​​ന്‍ രാ​​ജ്യ​​ങ്ങ​​ളി​​ല്‍ നി​​ന്ന് 1.75 ട​​ണ്‍ റ​​ബ​​ര്‍ പ്ര​​ത്യേ​​ക ക്വാ​​ട്ട​​യി​​ല്‍ ഇ​​റ​​ക്കു​​മ​​തി​​യും ന​​ട​​ന്നു. റ​​ബ​​ര്‍ വി​​ദേ​​ശ​​വി​​ല 230 രൂ​​പ​​യി​​ലേ​​ക്ക് ക​​ഴി​​ഞ്ഞ വ​​ര്‍​ഷം ഉ​​യ​​ര്‍​ന്ന​​പ്പോ​​ഴും ആ​​ഭ്യ​​ന്ത​​ര വി​​ല 190 രൂ​​പ​​യി​​ല്‍ കു​​റ​​വാ​​യി​​രു​​ന്നു. വി​​ല 200 ക​​ട​​ക്കു​​മെ​​ന്നാ​​യി​​രു​​ന്ന ക​​ണ​​ക്കു​​കൂ​​ട്ട​​ല്‍.

180 രൂ​​പ​​യി​​ലേ​​ക്ക് താ​​ഴ്ന്ന വി​​ദേ​​ശ വി​​ല​​യി​​ല്‍ ഒ​​രാ​​ഴ്ച​​യാ​​യി ക​​യ​​റ്റ​​മു​​ണ്ട്. വീ​​ണ്ടും വി​​ദേ​​ശ​​വി​​ല 200 ക​​ട​​ന്ന​​പ്പോ​​ഴും ആ​​ഭ്യ​​ന്ത​​ര വി​​ല 182 രൂ​​പ മാ​​ത്രം. പ്ര​​ധാ​​ന ഉ​​ത്പാ​​ദ​​ക​​രാ​​യ കി​​ഴ​​ക്ക​​നേ​​ഷ്യ​​ന്‍ രാ​​ജ്യ​​ങ്ങ​​ളി​​ല്‍ ടാ​​പ്പിം​​ഗ് പു​​ന​​രാ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. അ​​ടു​​ത്ത മാ​​സ​​ത്തോ​​ടെ താ​​യ്‌​​ല​​ന്‍​ഡ്, വി​​യ​​റ്റ്‌​​നാം, ഇ​​ന്തോ​​നേ​​ഷ്യ, മ​​ലേ​​ഷ്യ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍​നി​​ന്ന് ഇ​​റ​​ക്കു​​മ​​തി വ​​ര്‍​ധി​​ക്കു​​മ്പോ​​ള്‍ വി​​ദേ​​ശ​​വി​​ല​​യും ആ​​ഭ്യ​​ന്ത​​ര​​വി​​ല​​യും ഇ​​ടി​​യു​​മെ​​ന്നാ​​ണ് ആ​​ശ​​ങ്ക. കേ​​ര​​ള​​ത്തി​​ല്‍ ടാ​​പ്പിം​​ഗ് പു​​ന​​രാ​​രം​​ഭി​​ച്ചെ​​ങ്കി​​ലും ഉ​​ത്പാ​​ദ​​നം നാ​​മ​​മാ​​ത്ര​​മാ​​ണ്.

റെ​​ജി ജോ​​സ​​ഫ്

Related posts

Leave a Comment