ഒരു പ്രളയത്തിനും തളർത്താനാവില്ല മക്കൻസിന്‍റെ മനോധൈര്യത്തെ; പാ​തി ത​ള​ർ​ന്ന  ശരീരവുമായി നഷ്ടമായ ഫാമിനെ പുനരുജ്ജീവിപ്പിക്കാനൊരുങ്ങി ഈ കർഷകൻ;  പ്രളയത്തിൽ എല്ലാം നഷ്ടമായവർക്ക് 21  സെന്‍റ് ഭൂമിയും നൽകി മാതൃകയാവുകയാണ്  മക്കൻസ്

വൈ​ക്കം: പ്ര​ള​യ​ത്തി​ൽ കൃ​ഷി​ഫാം മു​ങ്ങി ല​ക്ഷ​ങ്ങ​ൾ ന​ഷ്ട​മാ​യി​ട്ടും പാ​തി ത​ള​ർ​ന്നു പോ​യ ശ​രീ​ര​ത്തെ വാ​ക്ക​റി​ന്‍റെ സ​ഹാ​യ​ത്താ​ൽ ഉ​യ​ർ​ത്തി ഫാം ​പു​ന​രു​ജ്ജീ​വി​പ്പി​ച്ച് അ​തി​ജീ​വ​ന​ത്തി​നൊ​രു​ങ്ങി ഒ​രു ക​ർ​ഷ​ക​ൻ. വൈ​ക്കം ത​ല​യാ​ഴ​ത്തെ ഗു​രു​കൃ​പ ഹോ​ർ​ട്ടി ക​ൾ​ച്ച​റ​ൽ ന​ഴ്സ​റി ഉ​ട​മ പു​ളി​ക്കാ​ശ്ശേ​രി ചെ​ല്ല​പ്പ​നെ​ന്ന മ​ക്ക​ൻ​സാ​ണ് ന​ഷ്ട​ങ്ങ​ളെ അ​വ​ഗ​ണി​ച്ച് സാ​മു​ഹ്യ പ്ര​തി​ബ​ദ്ധ​ത​യാ​ൽ പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ കൃ​ഷി രം​ഗ​ത്തേ​ക്ക് തി​രി​ച്ചു വ​ന്ന​ത്.

നാ​ടി​നെ ഒ​ന്നാ​കെ വി​ഴു​ങ്ങി​യ പ്ര​ള​യം ഒ​രു കാ​ന്താ​രി തൈ​പോ​ലും എ​ങ്ങും അ​വ​ശേ​ഷി​പ്പി​ച്ചി​ല്ല. നാ​ടി​ന്‍റെ ഹ​രി​താ​ഭ വീ​ണ്ടെ​ടു​ക്കാ​ൻ ക​ർ​ഷ​ക​ർ നൊ​ന്പ​ര​ങ്ങ​ൾ മാ​റ്റി വ​ച്ച് ഉ​യ​ിർ​ത്തെ​ഴു​നേ​ൽ​ക്ക​ണ​മെ​ന്ന് ചെ​ല്ല​പ്പ​ൻ പ​റ​യു​ന്നു. പ്ര​ള​യ​ത്തി​ൽ കി​ട​പ്പാ​ടം ന​ഷ്ട​മാ​യ​വ​ർ​ക്ക് വീ​ടൊ​രു​ക്കാ​ൻ ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന ത​ന്‍റെ 46 സെ​ന്‍റി​ൽ 21 സെ​ന്‍റ് വി​ട്ടു ന​ൽ​കാ​ൻ ക​ള​ക്ട​ർ​ക്ക് സ​മ്മ​ത​പ​ത്ര​വും മ​ക്ക​ൻ​സ് ന​ൽ​കി​ക്ക​ഴി​ഞ്ഞു.

സ​ർ​ക്കാ​ർ കൃ​ഷി പ്രോ​ൽ​സാ​ഹ​ന​ത്തി​നാ​യി പ​ഞ്ചാ​യ​ത്തു​ക​ൾ വ​ഴി പ​ച്ച​ക്ക​റി​തൈ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു ഒ​രു കോ​ടി രൂ​പ​യു​ടെ ഓ​ർ​ഡ​ർ ത​ന്നാ​ൽ 50 ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​​ക്ക​ട​യ്ക്കാ​മെ​ന്നും ഇ​ദ്ദേ​ഹം സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്.

20 രൂ​പ​യ്ക്കി​പ്പോ​ൾ ന​ൽ​കു​ന്ന പ​പ്പാ​യ ഇ​ന​മാ​യ റെ​ഡ്‌ ലേഡി​യു​ടെ ഓ​രോ ചെ​ടി വി​ൽ​ക്കു​ന്പോ​ഴും അ​തി​ൽ നി​ന്ന് അ​ഞ്ചു രൂ​പ​യും ക​റി​വേ​പ്പ് തൈ​യു​ടെ വി​ൽ​പ്പ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്ന തു​ക​യു​ടെ നി​ശ്ചി​ത ശ​ത​മാ​ന​വും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് ന​ൽ​കു​മെ​ന്നും ചെ​ല്ല​പ്പ​ൻ പ​റ​ഞ്ഞു.

Related posts