ഫി​ഷ് ഫ്രൈ ​ഓ​ർ​ഡ​ർ ചെ​യ്ത​ത് തെ​റ്റാ​യ വി​ലാ​സ​ത്തി​ൽ: സ​ഹാ​യം ചോ​ദി​ച്ച യു​വ​തി​ക്ക് സൊ​മാ​റ്റോ​യു​ടെ മ​റു​പ​ടി ഇ​ങ്ങ​നെ… ചി​രി​നി​ർ​ത്താ​നാ​വാ​തെ സോ​ഷ്യ​ൽ മീ​ഡി​യ

ഓ​ൺ​ലൈ​ൻ ഫു​ഡ് ഡെ​ലി​വ​റി ആ​പ്പ് വ​ഴി ഭ​ക്ഷ​ണം തെ​റ്റാ​യ ലൊ​ക്കേ​ഷ​നി​ലേ​ക്ക് ഓ​ർ​ഡ​ർ ചെ​യ്തി​ട്ടു​ണ്ടോ? എ​ന്നി​ട്ട് എ​ന്തു​കൊ​ണ്ടാ​ണ് ഭ​ക്ഷ​ണം ഇ​തു​വ​രെ നി​ങ്ങ​ളു​ടെ വീ​ട്ടു​വാ​തി​ൽ​ക്ക​ൽ എ​ത്തി​യി​ല്ല എ​ന്ന് ചി​ന്തി​ച്ചിരുന്നി​ട്ടു​ണ്ടോ?

അ​ടു​ത്തി​ടെ, റി​തി​ക എ​ന്ന യു​വ​തി സൊ​മാ​റ്റോ​യി​ൽ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യു​ക​യും ഡെ​ലി​വ​റി​ക്ക് തെ​റ്റാ​യ സ്ഥ​ലം തി​ര​ഞ്ഞെ​ടു​ക്കു​ക​യും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ചാ​റ്റ് അ​ധി​ഷ്‌​ഠി​ത ഹെ​ൽ​പ്പ് ലൈ​നെ സ​മീ​പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​തി​ന് ല​ഭി​ച്ച മ​റു​പ​ടി​ക​ൾ വ​ള​രെ വി​ചി​ത്ര​വും അ​സാ​ധാ​ര​ണ​വു​മാ​യി​രു​ന്നു.

തെ​റ്റാ​യ വി​ലാ​സ​ത്തി​ലാ​ണ് താ​ൻ ഓ​ർ​ഡ​ർ ന​ൽ​കി​യ​തെ​ന്നും സാ​ധ്യ​മെ​ങ്കി​ൽ സ​ഹാ​യി​ക്ക​ണ​മെ​ന്നു​മാ​ണ് യു​വ​തി അ​യ​ച്ച സ​ന്ദേ​ശം. അ​ല്പ സ​മ​യ​ത്തി​നു​ള്ളി​ൽ ത​ന്നെ സ​ന്ദേ​ശ​ത്തി​നോ​ട് പ്ര​തി​ക​രി​ച്ച് ഓ​ർ​ഡ​റി​ൻ്റെ വി​ശ​ദാം​ശ​ങ്ങ​ൾ പ​ങ്കി​ടാ​ൻ യു​വ​തി​യോ​ട് സൊ​മാ​റ്റോ ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​രു ഫി​ഷ് ഫ്രൈ ​എ​ന്ന് റി​തി​ക പ​റ​ഞ്ഞ​പ്പോ​ൾ ‘പാ​നി മേം ​ഗ​യി (വെ​ള്ള​ത്തി​ൽ പോ​യി)’ എ​ന്ന് സൊ​മാ​റ്റോ മ​റു​പ​ടി പ​റ​ഞ്ഞു, തു​ട​ർ​ന്ന് റി​തി​ക  “ച​പ്പ​ക്ക്” എ​ന്ന് പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഉ​പ​ഭോ​ക്താ​വും ഡെ​ലി​വ​റി പ്ലാ​റ്റ്‌​ഫോ​മും ത​മ്മി​ലു​ള്ള ഈ ​ര​സ​ക​ര​മാ​യ ചാ​റ്റി​ന്‍റെ ഫോ​ട്ടോ ഓ​ൺ​ലൈ​നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും വൈ​റ​ലാ​വു​ക​യും ചെ​യ്തു.

3,32,000-ല​ധി​കം വ്യൂ​സും ഏ​ക​ദേ​ശം 8,000 ലൈ​ക്കു​ക​ളും ഈ ​പോ​സ്റ്റി​ന് ല​ഭി​ച്ചു. ല​ഘു​വാ​യ ഈ ​സം​ഭാ​ഷ​ണം സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മി​ൽ പെ​ട്ടെ​ന്ന് വൈ​റ​ലാ​യി. സൊ​മാ​റ്റോ​യു​ടെ ന​ർ​മ​ബോ​ധ​ത്തെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി​പേ​രാ​ണ് ക​മ​ന്‍റി​ട്ട​ത്. 

Related posts

Leave a Comment