എസ് ഐയുടെ അഭിനയം അത്ര പേരാ..! ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചത് ഹെൽത്ത് ഇൻസ്പെക്ടർ ചമഞ്ഞ്; പ​ണം ന​ൽ​കാ​തെ  സ്ഥ​ലംവി​ട്ട എ​സ്ഐ​യെ ഹോ​ട്ട​ലു​ട​മ  പി​ടി​കൂ​ടിയകഥയിങ്ങനെ…


ത​ല​ശേ​രി: താ​മ​ര​ശേ​രി ചു​ര​ത്തി​ലെ ഹോ​ട്ട​ലി​ൽനി​ന്നു ഭ​ക്ഷ​ണം ക​ഴി​ച്ചശേ​ഷം പ​ണം ന​ൽ​കാ​തെ പോ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ഹോ​ട്ട​ലു​ട​മ​യും സു​ഹൃ​ത്തു​ക്ക​ളും പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി.

ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യി​ൽ തൊ​ട്ടി​ൽപാ​ല​ത്താ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ ന്യൂ ​മാ​ഹി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ അ​നി​ൽ​കു​മാ​റി​നെ​തി​രs തൊ​ട്ടി​ൽ​പാ​ലം പോ​ലീ​സ് കേ​സെ​ടു​ത്തു.

വ​യ​നാ​ട് യാ​ത്ര ക​ഴി​ഞ്ഞ് വ​രിക​യാ​യി എ​സ്ഐ​യും സം​ഘ​വും ചു​ര​ത്തി​ലെ പ​ക്ര​ന്ത​ളം പ​ത്താം വ​ള​വി​ലെ ഹോ​ട്ട​ലി​ൽനി​ന്നു ഭ​ക്ഷ​ണം ക​ഴി​ച്ചശേ​ഷം പ​ണം ന​ൽ​കാ​തെ സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം.

പി​ന്തു​ട​ർ​ന്ന് എ​ത്തി​യ ഹോ​ട്ട​ലു​ട​മ​യും സു​ഹൃ​ത്തു​ക്ക​ളും എ​സ്ഐ​യെയും സം​ഘ​ത്തെ​യും തൊ​ട്ടി​ൽപാ​ല​ത്ത് വ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും എ​സ് ഐ​യെ​യും സം​ഘ​ത്തെയും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും എ​സ്ഐ​ക്കെ​തി​രെ മ​ദ്യ​പി​ച്ച് ബ​ഹ​ളം വ​ച്ച​തി​ന് കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.

ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ച​മ​ഞ്ഞാ​ണ് എ​സ് ഐ ​ഹോ​ട്ട​ലി​ൽ നി​ന്നും പ​ണം ന​ൽ​കാ​തെ സ്ഥ​ലം വി​ട്ട​തെ​ന്നും പ​രാ​തി ഉ​യ​ർ​ത്തി​ട്ടു​ണ്ട്. എ​ന്നാ​ൽ ഹോ​ട്ട​ലു​ട​മ ബി​ല്ലി​ൽ ജി​എ​സ് ടി ​ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​നെ ചോ​ദ്യം ചെ​യ്ത​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നും ഭ​ക്ഷ​ണ​ത്തി​ന് ബി​ല്ല് ന​ൽ​കാ​തെ സ്ഥ​ലം വി​ട്ടു എ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും ന്യൂ ​മാ​ഹി പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment