മണ്ഡല കാലത്തിന് തുടക്കം കുറിച്ച്,  നി​യോ​ഗം പൂ​ർ​ത്തി​യാ​ക്കി മുൻ മേ​ൽ​ശാ​ന്തി​മാ​ർ ഇ​ന്നു പ​ടി​യി​റ​ങ്ങും

ശ​ബ​രി​മ​ല: പു​റ​പ്പെ​ടാ ശാ​ന്തി​മാ​രെ​ന്ന നി​ല​യി​ൽ ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷം ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തു താ​മ​സി​ച്ചു പൂ​ജ​ക​ൾ നി​ർ​വ​ഹി​ച്ച സു​കൃ​ത​വു​മാ​യി ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി​മാ​ർ ഇ​ന്നു പ​ടി​യി​റ​ങ്ങും. ഇ​ന്നു വൈ​കു​ന്നേ​രം തീ​ർ​ഥാ​ട​ന​കാ​ല​ത്തി​നു തു​ട​ക്കം കു​റി​ച്ച് ന​ട തു​റ​ക്കു​ന്ന​ത് നി​ല​വി​ലെ മേ​ൽ​ശാ​ന്തി​മാ​രാ​ണ്.

പു​തി​യ മേ​ൽ​ശാ​ന്തി​മാ​രു​ടെ അ​വ​രോ​ധി​ത ച​ട​ങ്ങു​ക​ൾ ക​ഴി​ഞ്ഞ് ന​ട അ​ട​ച്ച് താ​ക്കോ​ൽ ദേ​വ​സ്വം അ​ധി​കൃ​ത​രെ ഏ​ൽപി​ക്കു​ന്ന​തോ​ടെ അ​യ്യ​പ്പ​സ​ന്നി​ധി​യി​ൽ നി​ന്ന് ഇ​വ​ർ​ക്ക് പ​ടി​യി​റ​ങ്ങാം.ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി വി.​എ​ൻ. വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി​യും മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി എം.​എ​ൻ. നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​യു​മാ​ണ് ഇ​ന്ന് പ​ടി​യി​റ​ങ്ങു​ന്ന​ത്.

യു​വ​തീ പ്ര​വേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റെ അ​സ്വ​സ്ഥ​ത​ക​ൾ നി​റ​ഞ്ഞ ക​ഴി​ഞ്ഞ മ​ണ്ഡ​ല, മ​ക​ര​വി​ള​ക്കു​കാ​ല​ത്തെ ഓ​ർ​മ​യി​ലാ​ണ് ഇ​വ​രു​ടെ മ​ട​ക്കം.

Related posts