ആ​ചാ​രം ലം​ഘി​ച്ചു ക​ട​ന്നാ​ല്‍ ര​ണ്ടു വ​ര്‍​ഷം വ​രെ ത​ട​വ്! ‘ശ​ബ​രി​മ​ല നി​യ​മം’ പു​റ​ത്തി​റ​ക്കി യു​ഡി​എ​ഫ്; പ​ര​സ്യ​പ്പെ​ടു​ത്തി​യ​ത് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​

തി​രു​വ​ന​ന്ത​പു​രം: അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​സാ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന നി​യ​മ​ത്തി​ന്‍റെ ക​ര​ട് യു​ഡി​എ​ഫ് പു​റ​ത്തു​വി​ട്ടു. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യാ​ണ് നി​യ​മ​ത്തി​ന്റെ ക​ര​ട് പ​ര​സ്യ​പ്പെ​ടു​ത്തി​യ​ത്.

ശ​ബ​രി​മ​ല​യി​ല്‍ ആ​ചാ​രം ലം​ഘി​ച്ചു ക​ട​ന്നാ​ല്‍ ര​ണ്ടു വ​ര്‍​ഷം വ​രെ ത​ട​വ് എ​ന്ന​താ​ണ് നി​യ​മ​ത്തി​ലെ പ്ര​ധാ​ന വ്യ​വ​സ്ഥ. ത​ന്ത്രി​യു​ടെ അ​നു​മ​തി​യോ​ടെ പ്ര​വേ​ശ​ന നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കു​മെ​ന്നും നി​യ​മ​ത്തി​ല്‍ വ്യ​വ​സ്ഥ ചെ​യ്യു​ന്നു​ണ്ട്.

അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ശ​ബ​രി​മ​ല​യ്ക്കാ​യി പ്ര​ത്യേ​ക നി​യ​മ നി​ര്‍​മാ​ണം ന​ട​ത്തു​മെ​ന്ന് യു​ഡി​എ​ഫ് നേ​ര​ത്തെ ത​ന്നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ വി​ഷ​യ​ത്തി​ല്‍ നി​ല​പാ​ട് ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് യു​ഡി​എ​ഫ്.

ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ മു​ന്‍ നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാ​ണോ എ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല തു​ട​ര്‍​ച്ച​യാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment