തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് ബെഹ്റ മുഖ്യമന്ത്രിയെ സന്ദർശിച്ചത്. തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കുമ്പോൾ വനിതാ പോലീസിനെ പമ്പ വരെ നിയോഗിച്ചാൽ മതിയെന്ന് കൂടിക്കാഴ്ചയിൽ തീരുമാനമായി.
തുലാമാസ പൂജകൾക്കായി ശബരിമലനട തുറക്കുമ്പോൾ വനിതാ പോലീസിനെ പമ്പവരെ നിയോഗിച്ചാൽ മതി; ഡിജിപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
