സു​ധീ​ർ നമ്പൂ​തി​രി   ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തിയായും പ​ര​മേ​ശ്വ​ര​ൻ  നമ്പൂ​തി​രിയെ മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തിയായും തെരഞ്ഞെടുത്തു

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല ധ​ർ​മ​ശാ​സ്താ ക്ഷേ​ത്രം മേ​ൽ​ശാ​ന്തി​യാ​യി എ.​കെ. സു​ധീ​ർ ന​ന്പൂ​തി​രി (40) മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി​യാ​യി എം.​എ​സ്. പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി (43) എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.ശ​ബ​രി​മ​ല ക്ഷേ​ത്രം സോ​പാ​ന​ത്ത് ഇ​ന്നു രാ​വി​ലെ മാ​ധ​വ് കെ. ​വ​ർ​മ (പ​ന്ത​ളം) യാ​ണ് മേ​ൽ​ശാ​ന്തി​യു​ടെ ന​റു​ക്കെ​ടു​ത്ത​ത്. ഒ​ന്പ​ത് പേ​രു​ക​ളാ​ണ് ശ​ബ​രി​മ​ല​യി​ൽ ന​റു​ക്കി​ടാ​നു​ണ്ടാ​യി​രു​ന്ന​ത്.

പ​ട്ടി​ക​യി​ലെ ആ​റാം പേ​രു​കാ​ര​നാ​യ സു​ധീ​ർ ന​ന്പൂ​തി​രി​യു​ടെ പേ​ര് അ​വ​സാ​ന റൗ​ണ്ടി​ലാ​ണ് ന​റു​ക്കെ​ടു​ത്ത​ത്. ഇ​തോ​ടോ​പ്പം ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി എ​ന്ന കു​റി​പ്പും ല​ഭി​ച്ച​തോ​ടെ ഇ​ദ്ദേ​ഹ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി പ്ര​ഖ്യാ​പി​ച്ചു.മ​ല​പ്പു​റം ജി​ല്ല​യി​ലെ തി​രു​നാ​വാ​യ സ്വ​ദേ​ശി​യാ​ണ് സു​ധീ​ർ ന​ന്പൂ​തി​രി. തി​രു​നാ​വാ​യ നാ​വാ​യി​ക്കു​ളം ക്ഷേ​ത്ര​ത്തി​ലെ മേ​ൽ​ശാ​ന്തി​യാ​ണ്.

മ​ല​ബാ​ർ മേ​ഖ​ല​യി​ലെ പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളി​ലെ​ല്ലാം ത​ന്നെ ഇ​ദ്ദേ​ഹം മേ​ൽ​ശാ​ന്തി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.മാ​ളി​ക​പ്പു​റ​ത്ത് കാ​ഞ്ച​ന കെ. ​വ​ർ​മ എ​ന്ന കു​ട്ടി​യാ​ണ് മാ​ളി​ക​പ്പു​റ​ത്തു ന​റു​ക്കെ​ടു​ത്ത​ത്. ആ​റാം റൗ​ണ്ടി​ലാ​ണ് മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി​യാ​യി എം.​എ​സ്. പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​യു​ടെ പേ​രും ഒ​പ്പം മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി എ​ന്ന കു​റി​പ്പും ന​റു​ക്കെ​ടു​ത്ത​ത്.

പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി ആ​ലു​വ സ്വ​ദേ​ശി​യാ​ണ്. എ​റ​ണാ​കു​ള​ത്തെ പ​ല ക്ഷേ​ത്ര​ങ്ങ​ളി​ലും മേ​ൽ​ശാ​ന്തി​യാ​യി​രു​ന്നി​ട്ടു​ണ്ട്. നി​ല​വി​ൽ ആ​ലു​വ പു​ളി​യ​റ ക്ഷേ​ത്ര​ത്തി​ലെ മേ​ൽ​ശാ​ന്തി​യാ​ണ്.മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ക്കു​ന്പോ​ൾ മാ​ത്ര​മേ പു​തി​യ മേ​ൽ​ശാ​ന്തി​മാ​ര് ചു​മ​ത​ല​യേ​ൽ​ക്കു​ക​യു​ള്ളൂ. നേ​ര​ത്തെ തു​ലാം​മാ​സ പൂ​ജ​യ്ക്കു ന​ട തു​റ​ക്കു​ന്പോ​ഴാ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പ്. ഇ​ത്ത​വ​ണ മു​ത​ലാ​ണ് ഇ​ത് ചി​ങ്ങ​മാ​സ​ത്തി​ലേ​ക്കാ​ക്കി​യ​ത്.

Related posts